കാസര്‍ഗോഡ് സംസ്ഥാന പാത ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കാസര്‍ഗോഡ്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംസ്ഥാന പാത ഉപരോധിച്ച് കൊണ്ടാണ് പ്രതിഷേധം.

പുതിയകോട്ടയില്‍ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധറാലിയായി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയ ശേഷം ടയറുകള്‍ കത്തിച്ച് റോഡിന്‍റെ നടുവില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ് പ്രവര്‍ത്തകര്‍.

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച കേസില്‍ ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ 25 എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനും കൈയേറ്റം ചെയ്തതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous post രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫി​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി എ​സ്എ​ഫ്ഐ; മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Next post പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു