thiruvathira-mega-in-college-school

യുവ വോട്ടർമാരെ ആകർഷിക്കാൻ മെഗാ തിരുവാതിര

ജില്ലാ ഭരണകൂടത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നീറമൺകര എൻ.എസ്.എസ് വനിതാ കോളേജിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളിലും കോളേജുകളിലും ഓണാഘോഷപരിപാടികൾ നടത്തി അവബോധം നൽകുന്നതിന്റെ ഭാഗമാണിത്. വ്യാഴാഴ്ച (ആഗസ്റ്റ് 24) വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ മെഗാതിരുവാതിരയും ഇലക്ടറൽ ലിറ്ററസി ക്ലബുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകളിലും കോളേജുകളിലും അത്തപ്പൂക്കള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്‌കുകൾ സ്ഥാപിച്ച്, വിദ്യാർത്ഥികളുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

gr.anil-food-minister-in kerala Previous post കേരളത്തിൽ ഓണക്കിറ്റ് വിതരണം തുടങ്ങി; കിറ്റിൽ 500 രൂപയോളം വിലവരുന്ന 14 സാധനങ്ങൾ
job-ontrevercy-puthulppally Next post തന്റെ ജോലി മറ്റൊരാൾ ചെയ്ത കാര്യം അറിഞ്ഞില്ല; സതിയമ്മയ‌്ക്കെതിരെ പരാതി നൽകി ലിജിമോൾ