gr.anil-food-minister-in kerala

കേരളത്തിൽ ഓണക്കിറ്റ് വിതരണം തുടങ്ങി; കിറ്റിൽ 500 രൂപയോളം വിലവരുന്ന 14 സാധനങ്ങൾ

കേരളത്തിൽ ഓണക്കിറ്റ് വിതരണം തുടങ്ങി. എ.എ.വൈ മഞ്ഞ കാര്‍ഡുകാര്‍ക്കും, ക്ഷേമസ്ഥാപനങ്ങള്‍ക്കു മുള്ള കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. 500 രൂപയോളം വിലവരുന്ന ഈ വര്‍ഷത്തെ ഓണക്കിറ്റിൽ തുണിസഞ്ചി ഉൾപ്പെടെ പതിനാലിന സാധനങ്ങളാണ് ഉള്ളത്.

നാളെ മുതല്‍ ഇരുപത്തിയെട്ടാം തിയതി വരെ മഞ്ഞകാര്‍ഡുകാര്‍ക്ക് അതാത് റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാനാകും. എന്തെങ്കിലും അസൗകര്യമുള്ളവര്‍ക്ക് മാത്രം ഏതെങ്കിലും റേഷന്‍ കടയില്‍ നിന്ന് വാങ്ങാനും കഴിയും. ഈ വർഷം 5,87,691 മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 പേര്‍ക്കുമാണ് ഓണക്കിറ്റ് നല്‍കുന്നത്.

Leave a Reply

Your email address will not be published.

supplyco-bevarages-shop-closed- Previous post മാവേലി സ്റ്റോറിലെ സാധനങ്ങൾ വില്പന യോഗ്യമല്ലെന്ന് ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട്; സപ്ലൈകോയ്ക്ക് തിരിച്ചടി
thiruvathira-mega-in-college-school Next post യുവ വോട്ടർമാരെ ആകർഷിക്കാൻ മെഗാ തിരുവാതിര