bihar-vitheesh-chief-minister

നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നു പോകാനായി ആംബുലൻസ് തടഞ്ഞിട്ടു; വിമർശനവുമായി ബിജെപി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനു കടന്നു പോകാനായി പട്നയിൽ ആംബുലൻസ് തടഞ്ഞിട്ട സംഭവം വിവാദമാകുന്നു. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലേക്കു രോഗിയെ കൊണ്ടുപോയ ആംബുലൻസാണ് റോഡിൽ തടഞ്ഞിട്ടത്. വാഹനം കടത്തി വിടണമെന്നു പൊലീസുകാരോട് അപേക്ഷിച്ചു രോഗിയുടെ ബന്ധുക്കൾ കരയുന്ന ദൃശ്യങ്ങൾ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മരണവുമായി മല്ലടിക്കുന്ന രോഗിയെയും നിലവിളിക്കുന്ന ബന്ധുക്കളെയും തടഞ്ഞിട്ടു ‘ബിഹാർ ചക്രവർത്തി’യുടെ വാഹനവ്യൂഹം കടന്നു പോയി’ എന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് വിഷ്ണുവർധൻ കുറിച്ചു. പ്രധാനമന്ത്രിയാകാൻ മോഹിക്കുന്ന നേതാവാണ് മനുഷ്യജീവനെ അപകടത്തിലാക്കി യാത്ര ചെയ്തതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous post ഡീസലുമായി പോയ ടാങ്കർ ലോറി മറിഞ്ഞു: സമീപപ്രദേശത്തെ കിണറുകളിൽ തീപിടിച്ചു
thuvoor-murder-case-crime Next post തുവ്വൂർ കൊലപാതകക്കേസിലെ പ്രതി വിഷ്ണുവിനെ കോൺഗ്രസ് പുറത്താക്കി