
രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് തള്ളിക്കയറി എസ്എഫ്ഐ; മാർച്ചിൽ സംഘർഷം
വയനാട്: കല്പറ്റയില് രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് നടന്ന എസ്എഫ്ഐ മാർച്ചിൽ സംഘർഷം. ഓഫിസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ തള്ളിക്കയറുകയും ഓഫീസിൽ ജീവക്കാരെ മർദിക്കുകയും ചെയ്തു .
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നില്ല എന്ന് ആരോപിച്ചാണ് എസ് എഫ് ഐ മാർച്ച് നടത്തിയത് . ഓഫിസിനുള്ളിലേക്ക് ഇരച്ചുകയിറിയ പ്രവര്‍ത്തകര്‍ ബഹളം വയ്ക്കുകയായിരുന്നു. ഈ സമയം ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്.
ഇതിൽ പ്രതിഷേധിച്ച കോൺഗ്രസ്സ് ദേശീയ പാത ഉപരോധം ആരംഭിച്ചു . എന്നാൽ സംഭവത്തേക്കുറിച്ചു പരിശോധിച്ചിട്ടു പറയാമെന്നാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പ്രതികരിച്ചത് .