dna.cinema-film-story

ഡി.എൻ.എ. പുരോഗമിക്കുന്നു

ലഷ്മി റായ്, ഇനിയ, ഹന്ന റെജി കോശി, സാ സ്വീക.ഗൗരി നന്ദാ
എന്നിങ്ങനെ അഞ്ചു പ്രധാന നടിമാരുടെ സാന്നിദ്ധ്യമുള്ള ചിത്രമാണ് ഡി.എൻ.എ.
ടി.എസ്.സുരേഷ് ബാബുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്.
വലിയ മുതൽ മുടക്കോടെ ഒരുക്കന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം
നുറു ദിവസ്സത്തോളം നീണ്ടു നിൽക്കുന്നതാണ്. ചിത്രത്തിൻ്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്.
കൊച്ചിയിലെ ഭാഗങ്ങൾ പൂർത്തിയാക്കി ചെന്നൈ ഷെഡ്യുളിലേക്കു കടന്നിരിക്കുന്നു ‘ചെന്നൈയിലെ പതിനഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷെഡ്യൂളോടെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

മികച്ച ആക്ഷൻ ത്രില്ലർ ചിത്രമായ ഡി.എൻ.എ.യിൽ അഞ്ച് ആക്ഷനുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ അഞ്ച് മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആണ് ഈ ചിത്രത്തിലെ ആക്ഷനുകൾ ഒരുക്കുന്നത്. കനൽക്കണ്ണൻ, റൺ രവി, പഴനിരാജാ, സ്റ്റണ്ട് സെൽവ എന്നിവരാണ് ഈ ചിത്രത്തിലെ സംഘട്ടനം ഒരുക്കിയിരിക്കുന്നത്.
‘ താരതമ്യേന പുതുമുഖം എന്നു തന്നെ പറയാവുന്ന യുവനടൻ അഷ്ക്കർ സൗദാനെ കേന്ദ്രകഥാപാത്രമാക്കി യാണ് ഈ ചിത്രത്തിൻ്റെ അവതരണം.
മാസ് ആക്ഷൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിലൂടെ അഷ്ക്കർ സൗദാൻ മുൻനിരയിലേക്കു കടന്നു വരുമെന്നതിൽ സംശയമില്ല.
ഇത്തരമൊരു ക്രൈം ഇൻവസ്റ്റിഗേറ്റീവ് ചിത്രത്തിലാണ് സ്ത്രീകഥാപാത്രങ്ങൾക്കും ഏറെ പ്രാധാന്യം ലഭിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ് ലക്ഷ്മി റായ്. അണ്ണൻ തമ്പി ,റോക്ക് എൻ റോൾ, തുടങ്ങിയ ചിത്രങ്ങൾ ലഷ്മി റായ് ഏറെ തിളങ്ങിയവയാണ്. ഇടക്കാലത്ത് റായ് ലഷ്മി എന്ന പേരിലേക്ക് അവർ മാറിയിരുന്നു. ഇപ്പോൾ നല്ലൊരു ഇടവേളക്കുശേഷമാണ് അവർ മലയാള സിനിമയിൽ അഭിനയിക്കാനെത്തിയിരി ക്കുന്നത്.
സിറ്റി പൊലീസ് കമ്മീഷണർ റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ലഷ്മി റായ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നഗരത്തെ നടുക്കിയ ബീഭത്സമായതു കൊലപാതകത്തിൻ്റെ അന്വേഷണച്ചുമതല റേയ്‌ച്ചൽ പുന്നൂസ് ഏറ്റെടുക്കുന്ന തോടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
പൊലീസ് ടീമിൻ്റെ അന്വേഷണം ഒരു വശത്ത് ഊർജിതമായി നടക്കുമ്പോൾ മറ്റൊരു വശത്ത് ഒദ്യോഗിക പരിവേഷമില്ലാതെ നടക്കുന്ന ഒരന്വേഷണവുമുണ്ട്. ഒരു എഫ്.എം.റേഡിയോ ഗ്രൂപ്പിലൂടെയാണ് ഈ സമാന്തര അന്വേഷണം നടക്കുന്നത്.ആർ.ജെ. മാരായ ലഷ്മി നാരായണൻ, നൈലാവിൻസൻ്റ് എന്നിവരാണ് ഈ ആർ.ജെ.മാർ, ഇവരെ യഥാക്രമം,അഷ്ക്കർ സൗദാനും ഇനിയായുമാണവതരിപ്പിക്കുന്നത്.
തുടക്കം മുതൽ അവസാനം വരേയും പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്.
കോട്ടയം കുഞ്ഞച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കൂടിക്കാഴ്ച്ച.കിഴക്കൻ പത്രോസ് തുടങ്ങിയ വലിയ വിജയങ്ങൾ ഒരുക്കിയ ടി.എസ്.സുരേഷ് ബാബുവിൻ്റെ മികച്ച ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായിരിക്കുമിത്.
ഇർഷാദ്, അജു വർഗീസ്, രൺജി പണിക്കർ ,കൈലാഷ്, കോട്ടയം നസീർ സെന്തിൽ ‘പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണാ, രാജാസാഹിബ്, റിയാസ് ഖാൻ ,
ഡ്രാക്കുള സുധിർ ഇടവേള ബാബു, പൊൻ വണ്ണൻ, കുഞ്ചൻ, എന്നിവർക്കൊപ്പം ബാബു ആൻ്റേണിയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു
രചന.ഏ.കെ.സന്തോഷ്.

നടി സുകന്യ ഗാനരചയിതാവ്
…………………………………….
പ്രശസ്ത നടി സുകന്യയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
സംഗീതം – ശരത് – 4 മ്യൂസിക്ക്.
ഛായാഗ്രഹണം – രവി ചന്ദ്രൻ,
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം – ശ്യാംകാർത്തികേയൻ’
മേക്കപ്പ് – രഞ്ജിത്ത് അമ്പാടി.
കോസ്റ്റും – ഡിസൈൻ –
നാഗരാജ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ.
അസ്സോസ്റ്റിയേറ്റ് ഡയറക്ടർ – വിശാഖ്നന്തിലത്തിൽ.
പ്രൊഡക്ഷൻ എക്സിക്യ ടിവ്സ് – ജസ്റ്റിൻ കൊല്ലം, ആൻ്റണി കുട്ടമ്പുഴ.
പ്രൊഡക്ഷൻ കൺട്രോളർ-
അനീഷ് പെരുമ്പിലാവ്’
വാഴൂർ ജോസ്.
ഫോട്ടോ – ശാലു പേയാട്.

Leave a Reply

Your email address will not be published.

fg--cpi-ezhumattoor-office22_573x321xt Previous post വാടക കൊടുത്തില്ല, പാർട്ടി ഓഫീസ് കോടതി ഒഴിപ്പിച്ചു, പൂട്ട് തകർത്ത് അകത്തു കയറി സിപിഐ പ്രവർത്തകർ
police-quarters-in-palayam Next post സുവർണ ജൂബിലി നിറവിൽ പാളയം പോലീസ് ക്വാർട്ടേഴ്‌സ് സമുച്ചയം; ആഘോഷ പരിപാടികൾ 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും