
റിങ്കുവിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്! താരത്തിന്റെ വരവ് ആഘോഷിച്ച് ആരാധകര്‍
റിങ്കു സിംഗിന്റെ വരവ് ആഘോഷിച്ച് ആരാധകര്‍. അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യിലാണ് താരം അരങ്ങേറ്റം നടത്തിയത്. എന്നാല്‍, ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ടി20യില്‍ റിങ്കു ബാറ്റിംഗിനെത്തി. തനിക്ക് ലഭിച്ച അവസരം ശരിക്കും മുതലാക്കുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ വരുന്നതിന്റെ പരിഭ്രാന്തി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് താളം കണ്ടെത്തി. 21 പന്തുകള്‍ നേരിട്ട താരം 38 റണ്‍സാണ് നേടിയത്.
മൂന്ന് സിക്‌സും രണ്ട് ഫോറും റിങ്കുവിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ആദ്യ 15 പന്തില്‍ 15 റണ്‍സാണ് സഞ്ജു നേടിയിരുന്നത്. പിന്നീട് അവസാന ആറ് പന്തില്‍ 23 റണ്‍സാണ് റിങ്കു അടിച്ചെടുത്ത്. ആറാം പന്തില്‍ താരം പുറത്തായി. മൂന്ന് സിക്‌സും ഒരു ഫോറും അഞ്ച് പന്തുകള്‍ക്കിടെ നേടി. മത്സരത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തതോടെ പ്ലയര്‍ ഓഫ് ദ മാച്ചും റിങ്കുവിനെ തേടിയെത്തി. ആരാധകര്‍ക്കും വിരുന്നായിരുന്നു റിങ്കുവിന്റെ ഇന്നിംഗ്‌സ്.