
4 വയസ്സുകാരന് അദ്ധ്യാപകന്റെ മർദ്ദനം : അദ്ധ്യാപകനെ റിമാൻഡ് ചെയ്തു
കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ നാലു വയസുകാരന് ട്യൂഷന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തു . പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തത് .
കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കുട്ടി ക്രൂരമര്‍ദ്ദനത്തിനിരയായത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലെത്തിയ കുട്ടിയെ പനിയും ശാരീരിക അസ്വസ്ഥതയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കുട്ടിയുടെ ശരീരത്തില്‍ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച പാടുകള്‍ കണ്ടെത്തിയത്. എബിസിഡി പഠിക്കാത്തതിനാണ് അധ്യാപകന് മര്‍ദിച്ചതെന്ന് കുട്ടി പറയുന്നു. തക്ഷശില എന്ന പേരില്‍ ട്യൂഷന് സെന്റര്‍ നടത്തുന്ന നിഖിലാണ് കുട്ടിയെ ക്രൂരമായി മർദിച്ചത് .