police-station-aged-person-attacked-by police

സ്റ്റേഷനിലെ കസേരയിൽ ഇരുന്നതിന് ഹൃദ്രോഗിയായ മധ്യവയസ്‌കനെ പോലീസ് മർദിച്ചതായി ആരോപണം

ഹൃദ്രോഗിയായ മധ്യവയസ്‌കനെ പത്തനംതിട്ട സ്റ്റേഷനിലെ പൊലീസ് മര്‍ദിച്ചതായി ആരോപണം. കുടുംബ പ്രശ്‌നം പരിഹരിക്കാനായി സ്റ്റേഷനില്‍ ചെന്ന പത്തനംതിട്ട സ്വദേശി അയൂബ് ഖാനെ എസ്‌ഐ അനൂപ് ദാസ് മര്‍ദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.അയൂബ് ഖാനും മരുമകനും തമ്മില്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ ചെറിയ കയ്യാങ്കളിയുമുണ്ടായി. ഇത് പരിഹരിക്കാനായിരുന്നു സ്റ്റേഷനിലേക്ക് പോയത്. അയൂബിനെ അകത്തേക്ക് വിളിപ്പിച്ചപ്പോള്‍ കസേരയില്‍ ഇരുന്നതിന്റെ പേരില്‍ പൊലീസ് മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി.ഒരു ആന്‍ജിയോപ്ലാസ്റ്റിയും രണ്ട് ആന്‍ജിയോഗ്രാമും കഴിഞ്ഞയാളാണ് അയൂബ് ഖാന്‍. മര്‍ദനമേറ്റ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ അയൂബിനെ മര്‍ദിച്ചെന്ന ആരോപണം പൊലീസ് തള്ളി.

Leave a Reply

Your email address will not be published.

medical-flopp-stomach-under-scissors Previous post വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ
onion-kilo-gramme-market-place-central-ministrie Next post ഉള്ളി കിലോയ്ക്ക് 25 രൂപ: ഇന്ന് മുതൽ സബ്‌സിഡി നിരക്കിൽ പച്ചക്കറികൾ വിൽക്കുമെന്ന് കേന്ദ്രം