നാ​ട്യോ​ത്സ​വം 22 ‘ ന് ​തു​ട​ക്കം : സാം​സ്കാ​രി​ക സ​ർ​ക്യൂ​ട്ട് ഉ​ട​ൻ പ്രാ​വ​ർ​ത്തി​ക​മാ​കുമെന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ന​ട​ന​ക​ല​യി​ലെ ഗു​രു​ഗോ​പി​നാ​ഥി​ന്‍റെ സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ദി​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചു “നാ​ട്യോ​ത്സ​വം 22′ എ​ന്ന പേ​രി​ൽ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഡാ​ൻ​സ് ഡ്രാ​മ ഫെ​സ്റ്റി​വ​ലി​ന് വ​ട്ടി​യൂ​ർ​ക്കാ​വ് ഗു​രു​ഗോ​പി​നാ​ഥ് ന​ട​ന ഗ്രാ​മ​ത്തി​ൽ തു​ട​ക്കം. ഈ മാസം 29 വ​രെ​ നടക്കുന്ന പ​രി​പാ​ടി ​മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ടൂ​റി​സം സാ​ധ്യ​ത മു​ൻ​നി​ർ​ത്തി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന സാം​സ്കാ​രി​ക സ​ർ​ക്യൂ​ട്ട് ഉ​ട​ൻ പ്രാ​വ​ർ​ത്തി​ക​മാ​കു​മെ​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ടൂ​ർ പാ​ക്കെ​ജ് പോ​ലു​ള്ള സം​വി​ധാ​ന​മാ​ണ് സാം​സ്കാ​രി​ക ടൂ​റി​സം വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു പോ​ലെ ആ​സ്വ​ദി​ക്കാ​നും അ​റി​യാ​നും കഴിയുന്ന ​വിത്തത്തിലാണ് പദ്ധതി വിഭാവനം ചെയ്തത് .

രാ​ത്രി 7 ന് ​ഗോ​പി​ക വ​ർ​മ​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ” രാ​ധ എ​വി​ടെ ” സു​ഗ​ത​കു​മാ​രി​യു​ടെ ക​വി​ത​യു​ടെ നൃ​ത്താ​വി​ഷ്ക്കാ​രം അ​ര​ങ്ങേ​റി. രാ​ത്രി എ​ട്ടി​ന് ന​ട​ൻ വി​നീ​തും ന​ടി ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഭാ​ര​ത​നാ​ട്യം ” ജ്ഞാ​ന​പാ​ന’ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. 29 വ​രെ വൈ​കി​ട്ട് 6 ന് ​ഡോ. അ​രു​ന്ധ​തി മൊ​ഹ​ന്തി, ന​ടി ശോ​ഭ​ന, അ​സ്ത​ന, ന​ളി​നി അ​സ്ത​ന, ശാ​ശ​ദ​ർ ആ​ചാ​ര്യ, ദീ​പി​ക റെ​ഡ്ഡി, ന​ടി ആ​ശാ ശ​ര​ത്ത് എ​ന്നി​വ​രു​ടെ നൃ‌​ത്ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഇ​ന്ന് വൈ​കി​ട്ട് 5 ന് ​ന​ട​ന ഗ്രാ​മം വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വാ​ദ്യ സം​ഗീ​ത മേ​ള, കേ​ര​ള ന​ട​നം പൂ​ജ നൃ​ത്തം. രാ​ത്രി 6.30 ന് ​ന് ഡോ ​സ​ജീ​വ് നാ​യ​രും സി​താ​ര ബാ​ല​കൃ​ഷ്ണ​നും അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ര​ള ന​ട​നം ” അം​ഗു​ലീ​യ ചൂ​ടാ​മ​ണി’. 7 ന് ​ഡോ അ​രു​ണ മൊ​ഹ​ന്തി​യും സം​ഘ​വു​മ​വ​ത​രി​പ്പി​ക്കു​ന്ന ഒ​ഡി​സി നൃ​ത്തം ” ശാ​രം​ഗ​തി’ യും ​അ​ര​ങ്ങേ​റും.

Leave a Reply

Your email address will not be published.

Previous post മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; മൂന്നു പ്രതികള്‍ക്കും ജാമ്യം
Next post 4 വയസ്സുകാരന് അദ്ധ്യാപകന്റെ മർദ്ദനം : അദ്ധ്യാപകനെ റിമാൻഡ് ചെയ്തു