train-time-alappuzha-exicutive

ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ സമയം മാറും; ഇനി ഒരു മണിക്കൂർ വൈകും

നാളെ മുതൽ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്‍റെ സമയത്തിൽ മാറ്റം. 16307 ട്രെയിൻ ഞായറാഴ്ച മുതൽ ആലപ്പുഴയിൽ നിന്ന് ഒരു മണിക്കൂർ വൈകി വൈകിട്ട് 3.50നാണ് പുറപ്പെടുക. എറണാകുളം ജംഗ്ഷനിൽ വൈകീട്ട് 5.25നും, ഷൊർണൂർ ജംഗ്ഷനിൽ 7.50 നും ട്രെയിൻ എത്തും. രാത്രി 9.25നാണ് കോഴിക്കോട് നിന്ന് ട്രെയിൻ പുറപ്പെടുക. ഇതുവരെ ഉച്ചക്ക് 2.50നായിരുന്നു ആലപ്പുഴയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടിരുന്നത്. അതേസമയം കണ്ണൂരിൽ നിന്നു രാവിലെ പുറപ്പെടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്‍റെ സമയത്തിൽ മാറ്റമുണ്ടാകില്ല.

Leave a Reply

Your email address will not be published.

vijay-film-vaaris-floppe- Previous post ‘വാരിസ്’ സിനിമയുടെ നഷ്ടപരിഹാരം നൽകണം; നടൻ വിജയ്ക്ക് കത്തയച്ച് കേരള ഡിസ്ട്രിബ്യൂട്ടർ
pinarayi-vijayan-kerala-cm-cpm Next post കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല, സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങാത്തത് സര്‍ക്കാറിന്റെ അഭിമാന നേട്ടം’: മുഖ്യമന്ത്രി