ഓണാഘോഷത്തിന് ഗവർണറെ ക്ഷണിച്ച് മന്ത്രിമാർ , ഓണക്കോടി നൽകി

കഴിഞ്ഞ വർഷത്തെ പിണക്കം മാറ്റാൻ ഇക്കുറി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഓണാഘോഷത്തിന് ക്ഷണിച്ച് സർക്കാർ. കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിൽ ഗവർണറേ ക്ഷണിക്കാത്തതും ഇത്തവണ ക്ഷണം വെെകിയതും ചർച്ചയാകുന്നതിനിടെയാണ് മന്ത്രിമാർ നേരിട്ടെത്തി ഗവർണറെ ക്ഷണിച്ചത്
ഇന്നലെ ഉച്ചയോടെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. ശിവൻകുട്ടിയും രാജ്ഭവനിലെത്തി ഓണാഘോഷത്തിലേക്കും ഘോഷയാത്രയിലേക്കും ഗവർണറെ ക്ഷണിക്കുകയായിരുന്നു

തിരുവനന്തപുരത്ത് നടക്കുന്ന ടൂറിസം വാരാഘോഷത്തിന്റെ ഫ്ളാഗ്ഓഫ് ഗവർണർ സെപ്റ്റംബർ രണ്ടിന് നിർവഹിക്കും. മന്ത്രിമാർ ഓണക്കോടിയായി ഗവർണർക്ക് മുണ്ടും ജുബ്ബയും ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാന് കസവ് സാരിയും സമ്മാനിച്ചു. തുടർന്ന് സെപ്റ്റംബർ രണ്ടിന് ഓണം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ എത്തണം എന്ന് മന്ത്രിമാർ ഗവർണറോട് അഭ്യർത്ഥിച്ചു.

എല്ലാ വർഷവും ഓണം ഘോഷയാത്ര ഫ്ലാഗോഫ് ചെയ്തിരുന്നത് ഗവർണർമാരാണ്. എന്നാൽ കഴിഞ്ഞ വർഷം സർക്കാർ ബോധപൂർവം ഗവർണറെ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞവർഷം അട്ടപ്പാടിയിലായിരുന്നു ഗവർണറുടെ ഓണാഘോഷം.

Leave a Reply

Your email address will not be published.

moon-chandrayaan3-lander Previous post ചന്ദ്രനിൽ തൊടാൻ ഇനി നാല് ദിവസം, ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
chandrayaan-luna-india-russia Next post ബഹിരാകാശ മത്സരം ഫൈനല്‍ ലാപ്പില്‍: ചന്ദ്രയാനോ ലൂണയോ ?