31-Narendra-Modi-Get

ചെവിതിന്ന ഭൂതത്തെ എടുത്തെറിഞ്ഞ് നരേന്ദ്രമോദി

ഐക്യ രാഷ്ട്ര കശ്മീര്‍ നിരീക്ഷണ സമിതി പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്. അംഗങ്ങളുടെയും വിസ റദ്ദാക്കി

എഴുപത്തഞ്ചു വര്‍ഷങ്ങളായി ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു അന്താരാഷ്ട്ര ഏജന്‍സിയെ അരമണിക്കൂര്‍ കൊണ്ട് ചുരുട്ടിക്കെട്ടി നാടുകടത്തി. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇന്ത്യയുടെ ചിലവില്‍ തിന്നും കുടിച്ചും അര്‍മാദിച്ചും ആര്‍ഭാടമായി ഇവിടെ കഴിഞ്ഞിരുന്ന ‘ഐക്യ രാഷ്ട്ര കശ്മീര്‍ നിരീക്ഷണ സമിതിയെയാണ് ഉടലോടെ, നാട് കടത്തിയത്. ഇതിന്റെ ഞെട്ടലിലാണ് പ്രതിപക്ഷ പാര്‍ട്ടികളും രാജ്യ വിരുദ്ധ സഖ്യങ്ങളും. എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലാക്കാനുള്ള സമയം കിട്ടിയിട്ടില്ല ഇതുവരെ. ശരവേഗത്തിലാണ് നടപടികള്‍ നീങ്ങിയത്. ഐക്യ രാഷ്ട്ര കശ്മീര്‍ നിരീക്ഷണ സമിതിയിലെ എല്ലാ പ്രതിനിധികളുടെയും വിസ റദ്ദാക്കി, അവനവന്റെ നാട്ടിലേക്കു പൊയ്‌ക്കോണം എന്നാണ് വിദേശകാര്യ വകുപ്പിന്റെ ഉത്തരവ്. പതിറ്റാണ്ടുകളായി തലയിലിരുന്ന് ചെവിതിന്ന ഭൂതത്തെ നിഷ്‌ക്കാസനം ചെയ്യാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്തത് വെറും 30 മിനിട്ട്. രാജ്യവിരുദ്ധ സമിതിയുടെ പ്രതിനിധികളുടെയെല്ലാം ജാതകവും ഭൂമിശാസ്ത്രവും അരമണിക്കൂര്‍ കൊണ്ട് മനസ്സിലാക്കിയാണ് ഇന്ത്യ വിട്ടോടാന്‍ അന്ത്യ ശാസനം നല്‍കിയിരിക്കുന്നത്.

ഇക്കാലമത്രയും ഐക്യ രാഷ്ട്ര കശ്മീര്‍ നിരീക്ഷണ സമിതി എന്ന പേരില്‍ ഇന്ത്യയിലിരുന്നു കൊണ്ട് എന്തെല്ലാം ക്രിതൃിമത്വമാണ് കാട്ടിക്കൂട്ടിയിരിക്കുന്നത്. അതിര്‍ത്തികളിലൂടെ രാജ്യത്തേക്ക് വിധ്വംസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നുഴഞ്ഞു കയറുന്നവര്‍ക്ക് ഇന്ത്യയില്‍ സംരക്ഷണം നല്‍കിയിരുന്നവരാണ് ഈ സമിതിക്കാരെന്ന് പറഞ്ഞാല്‍ അധികമാകില്ല. അവരെ ഇവിടെ കുടിയിരുത്തി, ഇന്ത്യയുടെ കശ്മീര്‍ നയങ്ങളെ സാകൂതം നിരീക്ഷിച്ച്, ഐക്യരാഷ്ട്ര സഭയിലും പുറത്തും ഇന്ത്യക്കെതിരെ പ്രചാരണം നടത്താന്‍ അവസരമൊരുക്കിയത് ആരാണ്. കൂടുതല്‍ കാലം ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളല്ലേ. അതിന്റെ അമരക്കാരന്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവല്ലാതെ മറ്റാരാണ്. 1947 മുതല്‍ കശ്മീരില്‍ തമ്പടിച്ച് ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച്, ഇന്ത്യാ വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചിരുന്ന വിദേശ പൗരന്മാരുടെ ഒരു ഏകപക്ഷീയ സമിതിയാണ് ഐക്യ രാഷ്ട്ര കാശ്മീര്‍ നിരീക്ഷണ സമിതി എന്നത്. ഈ സമിതിക്ക് എല്ലാവിധ സൗകര്യങ്ങളും പ്രവര്‍ത്തന സാഹചര്യവും ഒരുക്കിയത് അന്നത്തെ ഭരണാധികാരിയാണെന്ന് മനസ്സിലാക്കിക്കോണം.

രാഷ്ട്ര തന്ത്രജ്ഞതയുടെ ആള്‍രൂപമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെയും, പിന്നീടത് തുടര്‍ന്ന പില്‍കാല കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെയും ഒരു വികല നയമായിരുന്നു അതെന്ന് കാലം തെളിയിച്ചു. എന്നിട്ടും ഒരു നയതന്ത്ര അബദ്ധത്തിന്റെ നോക്കുകുത്തി പോലെ ഐക്യ രാഷ്ട്ര കാശ്മീര്‍ നിരീക്ഷണ സമിതി തുടര്‍ന്നു. സമിതിയെ അറബിക്കടലില്‍ കെട്ടിത്താഴ്ത്താന്‍ കെല്‍പ്പുള്ള ഭരണകൂടവും നട്ടെല്ലുള്ള ഭരണാധികാരിയും വരാന്‍ കാലം കുറേയെടുത്തു. കശ്മീര്‍ വിഷയം ഇന്ത്യയുടേയും പാകിസ്ഥാന്റെയും ഇടയിലുള്ള കേവലമൊരു അതിര്‍ത്തിത്തര്‍ക്കം മാത്രമാണെന്നും അതൊരു ത്രി-പാര്‍ട്ടി ചര്‍ച്ചാവിഷയം അല്ലെന്നും ഇന്ത്യ അരക്കിട്ടുറപ്പിച്ച തീരുമാനമാണ്, ഐക്യ രാഷ്ട്ര നിരീക്ഷണ സമിതിയുടെ ഇപ്പോഴത്തെ നാടുകടത്തല്‍.
ഏകദേശം നാല്‍പതോളം പേര്‍ വരുന്ന ‘ഐക്യരാഷ്ട്ര സഭ കശ്മീര്‍ നിരീക്ഷണ സമിതി’യുടെ സര്‍വ്വ ചിലവും യാത്രാ ബത്തയും ആര്‍ഭാടങ്ങളും ഇന്ത്യയുടെ മാത്രം ചിലവിലായിരുന്നിട്ടും അവരുടെ ഓരോ നിരീക്ഷണങ്ങളും പാകിസ്ഥാന് അനുകൂലമായിരുന്നു. ഇന്ത്യാ ഗവെണ്‍ന്മന്റ് അനുവദിച്ചു കൊടുത്തിട്ടുള്ള ഫണ്ട്, അംഗങ്ങളുടെ ചിലവിനായി തികയുന്നില്ലെന്നും, ഉടനടി അത് കൂട്ടിത്തരണമെന്നുമുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് സമിതിയെ ചുരുട്ടിക്കെട്ടാന്‍ തീരുമാനമെടുത്തത്.

നിരീക്ഷണ സമിതിയുടെ കശ്മീരില്‍ തുടരാനുള്ള നിയമ സാധുത തള്ളക്കൊണ്ട്, ഉടനടി നാടുവിടാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഉത്തരവിടുകയും ചെയ്തു. ചോറിങ്ങും കൂറങ്ങും കാട്ടുന്ന ഒരു വേട്ട നായയെ വളര്‍ത്തിയിരുന്ന കലാപരിപാടി, ഇനി ഇവിടെ വേണ്ടെന്നുത്തരവിട്ട വിദേശകാര്യ വകുപ്പ് ലോകത്തെ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ മാധ്യമ സിങ്കങ്ങള്‍ക്ക് ഈ സുപ്രധാന തീരുമാനം വാര്‍ത്തയേ ആയില്ല. പലപ്പോഴും അന്താരാഷ്ട്ര വേദികളില്‍ ഈ സമിതിയുടെ റിപ്പോര്‍ട്ടുകളാണ് ഇന്ത്യയെ അടിക്കാന്‍ പാകിസ്ഥാനും ഇന്ത്യാ വിരുദ്ധ ചേരിയും ആയുധമാക്കിക്കൊണ്ടിരുന്നത്. അങ്ങനെ ഒരു ‘നെഹ്രുവിയന്‍ ബ്ലണ്ടര്‍’ കൂടി തിരുത്തി നരേന്ദ്ര മോദി ഇന്ത്യന്‍ ജനതയുടെ ആത്മഗൗരവത്തെ അന്താരാഷ്ട്ര വേദിയില്‍ പുനഃപ്രതിഷ്ഠിച്ചിരിക്കുകയാണ്. ഇനിയും ഇന്ത്യയില്‍ ഇരുന്നുകൊണ്ട് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുണ്ട്. അവര്‍ക്കെല്ലാം ഒരു പാഠമായിരിക്കണം ഇത്. സിനിമാ തിയറ്ററുകളില്‍ പാക്കിസ്ഥാന്‍ മുദ്രാവാക്യം മുഴക്കുന്നവരും, ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യാ മൂര്‍ദാബാദ് വിളിക്കുന്നവര്‍ക്കും കൂടിയുള്ള താക്കീതാണ്. രാജ്യത്തെ രക്ഷിക്കാന്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ അതിനൊപ്പം നില്‍ക്കുന്ന രാജ്യ സ്നേഹികള്‍ക്കു മാത്രമേ ഇന്ത്യയില്‍ സ്ഥാനമുണ്ടാകൂ.

Leave a Reply

Your email address will not be published.

ig-lekshman-archiology-department Previous post പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; 24 വരെ അറസ്റ്റ് പാടില്ല
dog-byte-baby-guruvayoor Next post ഗുരുവായൂരിൽ നാലുവയസുകാരന് നേരെ തെരുവുനായ ആക്രമണം