കേരള സർവകലാശാലക്ക് ചരിത്ര നേട്ടം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലക്ക് ച​രി​ത്ര​നേ​ട്ടം. NAAC റീ ​അ​ക്ര​ഡി​റ്റേ​ഷ​നി​ല്‍ കേരള സ​ര്‍​വ​ക​ലാ​ശാ​ല​യ​ക്ക് A++ ഗ്രേ​ഡ് ല​ഭി​ച്ചു. കേ​ര​ള​ത്തി​ലെ ഒ​രു സ​ര്‍​വ​ക​ലാ​ശാ​ലക്ക് ആ​ദ്യ​മാ​യി​ട്ടാ​ണ് A ++ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.

യു​ജി​സി​യി​ല്‍ നി​ന്ന് 800 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ല​ഭി​ക്കു​ക.ഐ​ഐ​ടി നി​ല​വാ​ര​ത്തി​ലു​ള്ള റാ​ങ്ക് ആ​ണി​ത്. 2003ല്‍ B++ ​റാ​ങ്കും 2015ല്‍ A ​റാ​ങ്കു​മാ​ണ് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ല​ഭി​ച്ച​ത്.

നല്ല പ്രസന്റേഷനുകള്‍ തയ്യാറാക്കി അവതരിപ്പിച്ചും മറ്റും എല്ലാ രീതിയിലും സജ്ജമായിരുന്നു കേരളം സർവകലാശാല . സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലവാരത്തോടെ മുന്നേറുന്നതിന്റെ തെളിവാണിതെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. മറ്റ് സര്‍വകലാശാലകളും സമാനമായ മാര്‍ഗത്തിലൂടെ മികവോടെ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

നേട്ടം കൈവരിച്ച സര്‍വകലാശാലയ്ക്കും അതിന് വേണ്ടി വിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനുള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published.

Previous post നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതം: മുഖ്യമന്ത്രി
Next post അഭയ കേസ് പ്രതികൾക്ക് ജാമ്യം