
ഹിന്ദുവാണ് ഞാന്‍ അഭിമാനിക്കുന്നു ഋഷി സുനക്
ഹിന്ദു സ്വത്വത്തെപ്പറ്റി അന്താരാഷ്ട്ര വേദിയില്‍ മോദിജി പോലും തുറന്ന് പറഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗം ഓരോ ഇന്ത്യാക്കാരുടെയും ആത്മാവിലാണ് തൊട്ടത്. ഇത്രയും unapologetic ആയി തന്റെ ഹിന്ദു സ്വത്വത്തെ പറ്റി ഒരു അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജി പോലും തുറന്ന് പറഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. അടുത്തകാലത്തൊന്നും അന്താരാഷ്ട്ര വേദിയില്‍ ഇത്രയും ഗരിമയോടെ ഹിന്ദുവിന്റെ സ്വരം ഉയര്‍ന്നു കേട്ടിട്ടില്ല. നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും നമ്മുടെ ഹിന്ദു സ്വത്വത്തെ പറ്റി പറയുമ്പോള്‍ ഒരുപാട് ബാലന്‍സിംഗ് പല മേഖലകളില്‍ ചെയ്യേണ്ടി വരുന്നുണ്ട്. ആ മതവും നല്ലതാണ് ഈ മതവും നല്ലതാണ് എന്നാല്‍ നമ്മള്‍ ഹിന്ദുക്കള്‍ അല്ലേ എന്നൊക്കെ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുകയാണ് നമ്മള്‍ ചെയ്യുക.
പക്ഷേ തന്റെ അസ്തിത്വത്തില്‍ ഒരു സംശയവും ഇല്ലാത്ത ഋഷിക്ക് ഹിന്ദുവിന്റെ മഹത്വത്തെ പറ്റി പറയുന്നതിന് ഒരു ബാലന്‍സിങ്ങിന്റെയും ആവശ്യമില്ല. തന്റെ ഹിന്ദു സ്വത്വം തന്നെ എങ്ങനെയാണ് നിലനിര്‍ത്തിയതെന്ന്, ഇപ്പഴും നിലനിര്‍ത്തുന്നതെന്ന് ഋഷി സുനക് വ്യക്തമായി പറയുന്നുണ്ട്. അതിലുപരിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെ തന്റെ ഓഫീസ് മേശപ്പുറത്തിരിക്കുന്ന ഗണേശന്റെ വിഗ്രഹത്തെപ്പറ്റി എത്ര അഭിമാനത്തോടു കൂടിയാണ് ഋഷി സുനക് പറയുന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

ഋഷി സുനക് എന്ന വ്യക്തിയുടെ വാക്കുകള്‍ക്കപ്പുറം, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരുന്നുകൊണ്ടാണ് ആ ഇന്തന്‍ വംശജന്‍ വിളിച്ചു പറയുന്നത്. ഹിന്ദുവെന്നാല്‍, ആര്‍ക്കും തട്ടാനുള്ള പന്തല്ലെന്ന് മനസ്സിലാക്കാന്‍ ഋഷി സുനകിന്റെ വാക്കുകള്‍ കേള്‍ക്കണം. പൊട്ടക്കിറ്റിലെ തവളകളെപ്പോലെ കേരളത്തില്‍ ജീവിക്കുന്ന കമ്മി കൊങ്ങികള്‍ മുസ്ലീം തീവ്രവാദത്തിന്റെ അച്ചാരം വാങ്ങിയവരാണ്. അവരുടെ വാക്കുകളില്‍പ്പോലും വിഷം ചീറ്റുന്നുണ്ട്. രാജ്യത്തിന്റെയും പൗരന്‍മാരുടെയും സ്വത്വം നശിപ്പിക്കാനിറങ്ങിത്തിരിച്ചവരോടൊക്കെ ഒന്നേ പറയാനുള്ളൂ. ഹിന്ദുവിന്റെ വിലയറിയണമെങ്കില്‍ ലോകത്തിന്റെ നെറുകയിലേക്കു നോക്കണം. അവിടെയുണ്ടാകും സര്‍വ്വ മതങ്ങളെയും സര്‍വ്വ മനുഷ്യരെയും അംഗീകരിക്കാന്‍ മനസ്സുള്ള ഹിന്ദുക്കള്‍.

ലോകം മുഴുവനും കേരളത്തിലെ മരയോന്തുകള്‍ക്ക് മറുപടി നല്‍കാന്‍ കാത്തിരിക്കുന്നത് പോലെയായിരുന്നു ഋഷി സുനകിന്റെ പ്രസംഗം. ഹിന്ദുക്കളേ നിങ്ങള്‍ക്ക് ജീവിതത്തില്‍ രണ്ട് ഓപ്ഷന്‍ ഉണ്ട്. ഒന്നുകില്‍ ചിലരെ പോലെ ഒരു മരയോന്താവാം. അല്ലെങ്കില്‍ ഋഷി സുനകിനെ പോലെ തന്റെ അസ്തിത്വത്തില്‍ ഉറച്ചുനിന്ന് unapologetic ആയി ജീവിച്ചു കാണിക്കാം. വല്ലവന്റെയും സൈക്കിള്‍ ഓടിച്ചു നടന്നു വല്ലവന്റെയും പെട്ടിയും താങ്ങി കോപ്പിയടിച്ചും കട്ടെഴുതിയും വ്യാജ ഡിഗ്രികളും എടുത്ത് അന്താരാഷ്ട്ര ഭീകരവാദ പ്രസ്ഥാനങ്ങളുടെ കൂട്ടിക്കൊടുപ്പുകാരായി ജീവിക്കേണ്ടിവരുന്നവന്‍ ആവണോ. അതോ, ഓക്‌സ്‌ഫോര്‍ഡിലും സ്റ്റാന്‍ഡ്‌സ്‌ഫോടിലും പഠിച്ച് ലോകത്തെ ഏറ്റവും മികച്ച കമ്പനികളില്‍ ജോലി ചെയ്ത പരിചയവുമായി ലോകത്ത് ഏറ്റവും വികസത രാജ്യങ്ങളില്‍ ഒന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലികളില്‍ ഒന്നു ചെയ്യുമ്പോഴും തന്റെ വേരുകളും അസ്തിത്വവും മറക്കാത്ത ഋഷി സുനക് ആവണോ?

തീരുമാനം നിങ്ങളുടേതാണ്. അപ്പോഴും ഒന്നുറപ്പിച്ചു പറയാം, നിങ്ങള്‍ ഇനി യുക്തിവാദി ആയാലും നിരീശ്വരവാദി ആയാല്‍പ്പോലും ഒരിക്കലും ഹിന്ദുവിനെ പോലെ വിശാലമായി ചിന്തിക്കാനാകില്ല. കാരണമെന്താണെന്നോ, യുക്തിവാദി ആയാലും നിരീശ്വരവാദി ആയാലും മതവാദിയായാലും താന്‍ വിശ്വസിക്കുന്നത് മാത്രം ശരി മറ്റുള്ളവരെല്ലാം തെറ്റ് എന്ന് വാദിക്കുന്നവരാണ്. താന്‍ വിശ്വസിക്കുന്നത് എന്തായാലും മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ക്കും ജീവിതത്തിനും ബഹുസ്വരതയ്ക്കും ഈ ലോകത്ത് സ്ഥാനമുണ്ട് എന്ന് മനസ്സിന്റെ ഉള്ളില്‍ അംഗീകരിച്ച് ജീവിക്കാന്‍ ഒരു അഡ്ജസ്റ്റ്‌മെന്റും ഇല്ലാതെ മറ്റുള്ളവരുടെ ജീവിതത്തെ വിധിക്കാതെ ജീവിക്കാന്‍ ഹിന്ദുവിനോ ഹിന്ദുവിനെ പോലെയുള്ള ബഹുദൈവാരാധകര്‍ക്കോ, ബഹുസ്വരവാദികള്‍ക്കോ മാത്രമേ കഴിയുകയുള്ളൂ.
എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേര്‍ന്ന് നമ്മുടെ സ്വരമായ്, എന്നും സമുദ്രത്തിലേക്ക് പലവിധം നദികള്‍ ഒഴുകുന്നത് പോലെ നാമെല്ലാം ഒരേ പാതയിലേക്ക് സഞ്ചരിക്കുന്ന നദികള്‍ ആണെന്നും, ഈ ഭൂമി മുഴുവന്‍ ഒരു കുടുംബം ആണെന്നും സകല ചരാചരങ്ങളും ഒരുപോലെ സുഖം നേടി ജീവിക്കട്ടെ എന്നും ഉറച്ചു വിശ്വസിച്ചു പ്രാര്‍ത്ഥിക്കാന്‍ ഇവിടെ ഹിന്ദുവിനെ ആവശ്യമുണ്ട്. മറ്റൊരുത്തര്‍ക്കും അവകാശപ്പെടനാനില്ലാത്ത അസ്ഥിത്വവും ഹിന്ദുവിന് സ്വന്തമാണ്. തീരുമാനം നിങ്ങളുടേതാണ്. ഋഷി സുനകിന്റെ പ്രസംഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള വിവര്‍ത്തനമാണ് വേണ്ടത്. ഹിന്ദുവാണെങ്കില്‍ അവന്‍ ഹിന്ദു വര്‍ഗീയ വാദിയെന്ന് മുദ്രകുത്തുന്നവരെയാണ് സൂക്ഷിക്കേണ്ടത്. ഹിന്ദു ആര്, ഹിന്ദു വര്‍ഗീയ വാദിയാര് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവര്‍ നിര്‍മ്മിച്ച രണ്ടു കള്ളികളാണ് ഇവ രണ്ടും. എന്നാല്‍, മറ്റു മതസ്തരുടെ ഇടയിലെ തീവ്രത അളക്കാനും, അവരുടെ വിശുദ്ധ യുദ്ധങ്ങള്‍ നിയമ വിരുദ്ധമെന്നും പറയാന്‍ മടിക്കും. ഇവിടെയാണ് ഒരേ പന്തിയിലെ രണ്ടു തരം വിളമ്പല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

രാഷ്ട്രീയ വിളമ്പലില്‍ ഭയം പൂണ്ടവരാണ് കേരളത്തിലെ ഹിന്ദുക്കള്‍. രാഷ്ട്രീയക്കാര്‍ ഹിന്ദുവായതിനാല്‍ ഹിന്ദു വര്‍ഗീയതയുടെ ചാപ്പ കുത്തി ജീവിതം നരകമാക്കുമെന്ന് ധരിച്ചിരിക്കുകയാണ് ഇവര്‍. മറ്റു മതസ്തരെ സുഖിപ്പിച്ചല്ലാതെ ഈ നാട്ടില്‍ ഹിന്ദുവായി ജീവിക്കാനാവാത്ത സ്ഥിതിയിലേക്ക് കാര്യക്രമങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. ഇവിടെയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ധീരതയാര്‍ന്ന വെളിപ്പെടുത്തലും പ്രസംഗവും എടുത്തു പറയേണ്ടി വരുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബ്രിട്ടനില്‍ നടന്ന ഒരു ചടങ്ങിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രസംഗം.