
മമ്മൂട്ടി പ്രതിനായകനാകുന്ന ‘ഭ്രമയുഗം’; ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ
മമ്മൂട്ടി പ്രതിനായകനായെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന് ഇന്ന് തുടക്കമായി. ‘ഭ്രമയുഗം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ഭൂതകാലം’ സിനിമയിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതായി പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി അറിയിച്ചു. ഹൊറർ കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നുണ്ട്. അർജുൻ അശോകനും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ട്.
