
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി, ലോഡ്ഷെഡിങ് വേണ്ടി വരും; അന്തിമ തീരുമാനം തിങ്കളാഴ്ച
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി. ലോഡ് ഷെഡിങ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആലോചിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. ഈ വര്‍ഷം മഴയുടെ ലഭ്യതയില്‍ കുറവുണ്ടായതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇത് വൈദ്യുതിയുടെ ഉല്പാദനത്തില് പ്രതിസന്ധി സൃഷ്ടിക്കും. വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അവസ്ഥ മോശമാകുമെന്നും വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് ഉടന്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു.