chandi-umman-naamanirdesa-pathrika-nalk

ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; അനു​ഗമിച്ച് നേതാക്കൾ

പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് അടക്കമുളള നേതാക്കൾ ചാണ്ടി ഉമ്മനൊപ്പമുണ്ടായിരുന്നു. ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക സി ഒ ടി നസീറിന്റെ അമ്മ നല്‍കി. കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍.

പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് ചാണ്ടി ഉമ്മൻ പത്രിക സമർപ്പണത്തിന് എത്തിയത്. ഇന്ന് അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലായിരിക്കും ചാണ്ടി ഉമ്മന്റെ പ്രചാരണം. എൻഡിഎയുടെ സ്ഥാനാർത്ഥി ലിജിന്‍ ലാലും ഇന്ന് പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന് തീരും.

എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, മന്ത്രി വി എൻ വാസവൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ അനിൽകുമാർ അടക്കമുള്ളവർ പത്രിക സമർപ്പണത്തിന് എത്തിയിരുന്നു.

Leave a Reply

Your email address will not be published.

umman chandi-chandi umman-cot nasser Previous post കെട്ടിവെക്കാനുള്ള തുക സി ഒ ടി നസീറിന്റെ അമ്മ ചാണ്ടി ഉമ്മന് നല്‍കും
Thiruvananthapuram-District-101649 Next post ജില്ലയെ മാലിന്യമുക്തമാക്കാൻ ശുചിത്വ പാർലമെന്റ്