lander-propprtion-moon-chandrayaan

ചന്ദ്രയാന്‍: ലാന്‍ഡര്‍ വേര്‍പെട്ടു

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ വിജയകരമായി ഒരു പ്രധാനം ഘട്ടം കൂടി പൂർത്തിയാക്കി. വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യൂൾ, പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വിജയകരമായി വേർപ്പെട്ടു. നിർണയക ഘട്ടം പിന്നിട്ടതോടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ എത്താൻ ഇനി കുറഞ്ഞ അകലങ്ങൾ മാത്രമാണുളളത്. ചന്ദ്രന്റെ 150 കിമീx 163 കിമീ പരിധിയിലുളള ഭ്രമണപഥത്തിൽ പേടകം എത്തി.

ലാൻഡിങ് മോഡ്യുൾ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപ്പെട്ട ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ബുധനാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ഡീ-ബൂസ്റ്റ് എന്ന പ്രക്രിയയിലൂടെയാണ് പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് (30 കിമീ x 100 കിമീ) എത്തിക്കുക. 30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റും. ഇതിന് ശേഷമാണ് ചന്ദ്രനിലേക്ക് ഇറങ്ങുക. ഓ​ഗസ്റ്റ് 23ന് വൈകീട്ട് 5.47 ന് ആയിരിക്കും ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ഓ​ഗസ്റ്റ് 23 വരെ ചന്ദ്രനെ വലംവെക്കുന്ന ചന്ദ്രയാൻ 3 ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് ഐഎസ്ആർഓയ്ക്ക് അയച്ച്തരും. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഇതിനകം 33 ദിവസം പിന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.

p.rajeev-cpm-pinarayi-vijayan-akg Previous post ഭാവനയിൽ ഉദിച്ച കെട്ടുകഥ’; കൈതോലപ്പായ വെളിപ്പെടുത്തലിൽ മന്ത്രി പി രാജീവ്
ligin-lal-bjp-pathrika samarppichu Next post പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ജി. ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു