
ഹയർ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു : വിജയശതമാനം കുറഞ്ഞു
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, പൊതുപരീഷാഫലം പ്രഖ്യാപിച്ചു. 83.87 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം 87.94 ശതമാനമായിരുന്നു വിജയശതമാനം.
3,61,091 പേര്‍ സംസ്ഥാനത്ത് പരീക്ഷ എഴുതിയതില്‍ 3,02865 പേരാണ് വിജയിച്ചത്. വിജയശതമാനം ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്(75.07). ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ്. ഇത്തവണയും ഗ്രേസ് മാർക്ക് ഒഴിവാക്കി .
സയൻസ് (86.14%) ഹുമാനിറ്റീസ് (76.65 %), കൊമേഴ്സ് ( 85.69 %). സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളിൽ 86.02 ശതമാനവും അൺ എയ്ഡഡ് സ്കൂളുകളിൽ 81.12 ശതമാനവുമാണ് വിജയം.
78 സ്കൂളുകള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 3 സര്‍ക്കാര്‍ സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. കഴിഞ്ഞ വര്‍ഷം 136 സ്കൂളുകള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു.
മെയ് 31 ന് പ്രായോഗിക പരീക്ഷാഫലം പൂര്‍ത്തിയായതിന് ശേഷം 20 ദിവസംകൊണ്ടാണ് ഫലം പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
