supplyco-food-grossery

സപ്ലൈകോ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം; വിശദീകരണം തേടി കോടതി

വിലവിവരപ്പട്ടികയിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ സപ്ലൈകോയോട് വിശദീകരണം തേടി ഹൈക്കോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കം ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച കോടതി കേസ് വീണ്ടും പരി​ഗണിക്കും.

കോഴിക്കോട് പാളയം ഔട്ട്ലെറ്റ് മാനേജർ കെ. നിധിനെയാണ് വിഷയവുമായി ബന്ധപ്പെട്ട് സപ്ലൈകോ മാനേജിങ് ഡയറക്ടർ സസ്പെൻഡ് ചെയ്തത്. സാധനങ്ങള്‍ സ്‌റ്റോക്ക് ഉണ്ടായിട്ടും ഇല്ലെന്ന് എഴുതിവെച്ചുവെന്നാണ് സംഭവത്തിൽ സപ്ലൈകോ പറയുന്നത്. പാളയത്തെ ഔട്ട്‌ലെറ്റില്‍ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നുവെന്നും സപ്ലൈകോ അറിയിച്ചു. സപ്ലൈകോയോട് വ്യാഴാഴ്ച വിശദീകരണം അറിയിക്കാനാണ് കോടതി നിർദേശം.

എന്നാല്‍, ആരോപണത്തിനെതിരെ കെ. നിധിൻ രംഗത്തെത്തി. സപ്ലൈകോയുടെ സബ്സിഡി സാധനങ്ങള്‍ എല്ലാം ഉണ്ടായിരുന്നില്ല. ബോര്‍ഡില്‍ രേഖപ്പെടുത്തുന്നതില്‍ ഏതെല്ലാം കാര്യങ്ങളിലാണ് വ്യക്തത വരുത്തേണ്ടതെന്ന കാര്യത്തില്‍ മുന്‍കൂട്ടി നിര്‍ദേശങ്ങളൊന്നുമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.

mathew-kuzhal-nadan- Previous post മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത
meenakshi-lekhi-twitter Next post സ്ത്രീകള്‍ക്കെതിരായ ആക്രമണം പ്രതിരോധിക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം നിര്‍ണായകം:<br>ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി