Kerala_cabinet-ministers cabin

മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ


2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

തുടർച്ചാനുമതി

ആലപ്പുഴ, മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലാ കളക്ടറേറ്റുകളിലെ 4 ലാൻഡ് അക്വിസിഷൻ വിഭാഗത്തിനായി അനുവദിച്ചിട്ടുള്ളതും 31.03.2021 വരെ തുടർച്ചാനുമതി നൽകിയിട്ടുള്ളതുമായ 20 താല്‍ക്കാലിക തസ്തികകൾക്ക് 01.04.2021 മുതൽ 31.03.2024 വരെ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

കെ. വി. മനോജ് കുമാർ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി അഡ്വ. കെ. വി. മനോജ് കുമാറിനെ നിയമിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published.

jaick-c-thomas-ldf-candidate-puthuppally Previous post ജയ്ക്ക് സി.തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
kc-venugopal-congress-udf Next post കോൺഗ്രസ് നിയമത്തിൽ വിശ്വസിക്കുന്നവർ; മാത്യു കുഴൽനാടനെ പൂട്ടിക്കാനുള്ള ശ്രമം ചെറുക്കും: കെ.സി വേണുഗോപാൽ