jaick-c-thomas-ldf-candidate-puthuppally

ജയ്ക്ക് സി.തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർഡിഒ വിനോദ് രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ജില്ലയിലെ എൽ.ഡി.എഫ് നേതാക്കളായ
സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി, എ.വി.റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യൂ, എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ രാജൻ എന്നിവരാണ് സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നത് ..നേരത്തെ
സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് സംസ്ഥാന നേതാക്കൾക്കൊപ്പമാണ് ജയിക് സി തോമസ് പത്രികാ സമർപ്പണത്തിനായി . താലൂക്ക് ഓഫീസിന് സമീപത്തേക്ക് എത്തിയത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ, സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം കെ അനിൽകുമാർ , കെ.ജെ തോമസ് ,കെ സുരേഷ് കുറുപ്പ് ,കെ എം രാധാകൃഷ്ണൻ ,കടന്നപ്പള്ളി രാമചന്ദ്രൻ ,രാജീവ് നെല്ലിക്കുന്നേൽ ,പോൾസൺ പീറ്റർ ,സണ്ണി തോമസ് , തുടങ്ങിയവരും സ്ഥാനാർത്ഥിയെ അനുഗമിച്ചു .വിപുലമായ പരിപാടികൾ ഒഴിവാക്കി ലളിതമായ രീതിയിലായിരുന്നു പത്രികാസമർപ്പണം.. എന്നാൽ ജില്ലയിലെ യുവജന ,വിദ്യാർത്ഥി നേതാക്കളടക്കം നിരവിധി പേർ സ്ഥാനാർത്ഥിയെ, അനുഗമിച്ചു .ഡി. വൈ. എഫ് .ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം കൂടിയായ
ജയ്ക് സി തോമസിന് കെട്ടിവയ്ക്കുവാൻ ഉള്ള തുക ഡി.വൈ.എഫ് .ഐ കോട്ടയം ജില്ലാ കമ്മിറ്റിയാണ് സമാഹരിച്ച് നൽകിയത് ..ജില്ലാ ഭാരവാഹികളായ ബി .സുരേഷ് കുമാറും ,ബി. മഹേഷ് ചന്ദ്രനും ചേർന്നാണ് തുക കെെമാറിയത്.

Leave a Reply

Your email address will not be published.

suplyco-food-grossery-items Previous post ഓണക്കിറ്റ്: മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും, സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ലഭ്യമാകും
Kerala_cabinet-ministers cabin Next post മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ