g.sakthidharan-cpm-desabhimani-associate-editor

കൈതോലപ്പായ’ വിവാദം; തുടരന്വേഷണ സാധ്യതയില്ല, ജി.ശക്തിധരൻറെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലീസ്

കൈതോലപ്പായ ആരോപണത്തിൽ കഴമ്പില്ലെന്ന് പൊലിസ്. സിപിഎം മുഖപത്രം ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ .ജി. ശക്തിധരന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലിസ് വ്യക്തമാക്കി. താൻ ഒരു പാർട്ടിയുടെയോ നേതാവിൻറേയോ പേര് പറഞ്ഞില്ലെന്ന് ശക്തിധരൻ പോലീസിന് മൊഴി നൽകിയിരുന്നു. പരാതിക്കാരനായ ബെന്നി ബെഹ്നാനും തെളിവുകളൊന്നും പൊലിസിന് കൈമാറിയില്ല. ഇതോടെ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടിലാണ് പൊലിസ്. 

കൻറോൺമെൻറ്  അസി.കമ്മീഷണർ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. കൊച്ചിയിൽ നിന്നും കൈതോലപ്പായയിൽ മുതിർന്ന സിപിഎം നേതാവ് രണ്ടര കോടി പൊതിഞ്ഞു കടത്തിയെന്നായിരുന്നു ശക്തിധരൻ തൻറെ ഫേസ്ബുക്കിലീടെ ആരോപിച്ചിരുന്നത്.

Leave a Reply

Your email address will not be published.

maharajas-college-blind-teacher Previous post കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം: കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകും
science-head-brain Next post മസ്തിഷ്ക തരംഗം ഡീകോഡ് ചെയ്ത് മനുഷ്യന്റെ ചിന്തയിലുണ്ടായിരുന്ന പാട്ട് കണ്ടെത്തി; ശാസ്ത്രലോകത്തിന് നേട്ടം