veena-vijayan-pinarayi-vijayan

മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെടെയുള്ളവർക്ക് എതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. സിഎംആർഎൽ കമ്പനിയിൽനിന്ന് പണം വാങ്ങിയവർക്കെതിരെ അന്വേഷണം വേണമെന്നാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു പരാതിയിൽ ആവശ്യപ്പെട്ടത്.  ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ തുടര്‍നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു പരാതിക്കാന്‍ അറിയിച്ചു.

വീണയ്ക്കു പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ, സിഎംആർഎൽ കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും അവശ്യപ്പെട്ടു. പരാതിയുടെ പകർപ്പ് ഗവർണർ അടക്കമുള്ളവർക്ക് നൽകി.

Leave a Reply

Your email address will not be published.

k.krishnankutty-elecrtisity-load-shedding Previous post കേരളത്തിൽ ലോഡ്ഷെഡിങ് നടപ്പാക്കുന്ന കാര്യം ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി
police-medel-issued-the news Next post രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 9 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചത്