thiruvananthapuram-medical-college

വ്യാജ സ്റ്റിക്കർ പതിച്ച് അനധികൃത പാർക്കിംഗ് വ്യാപകം

മെഡി. കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക വാഹനസ്റ്റിക്ക

മെഡിക്കൽ കോളേജ് ക്യാമ്പസിലെ അനധികൃത വാഹന പാർക്കിംഗ് തടയാൻ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും  സ്ഥാപനത്തിന്റെ ലോഗോയും ക്യു ആർ കോഡ് അധിഷ്ഠിതവുമായ പ്രത്യേക വാഹന സ്റ്റിക്കറുകൾ ഏർപ്പെടുത്തി.  ക്യാംപസിലെ നിശ്ചിത പാർക്കിങ് ഏരിയയിൽ നിർത്തിയിടുന്നതിനായി വാഹനങ്ങളിലെ വിൻഡ് ഷീൽഡിൽ പതിക്കുന്ന  തരത്തിലുള്ള സ്റ്റിക്കറുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.  മെഡിക്കൽ കോളേജിന്റെ ലോഗോ ഉള്ള സ്ഥിക്കറുകൾ നിലവിലുണ്ടെങ്കിലും അടുത്തകാലത്തായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മെഡിക്കൽ കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്റ്റിക്കർ നിർമ്മിക്കുന്ന സ്ഥാപനങ്ങളും വ്യാപാരികളും ഇത്തരം വ്യാജ സ്റ്റിക്കറുകൾ നിർമ്മിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത്തരം വ്യാജ സ്റ്റിക്കറുകൾ വിവിധ സ്വകാര്യ വാഹനങ്ങളിൽ പതിച്ച്   ജീവനക്കാരുടെ  പാർക്കിങ് സ്ഥലത്ത് അനധികൃതമായി പാർക്ക് ചെയ്തും റോഡരികിൽ ഗതാഗതതടസ്സം സൃഷ്ടിക്കും വിധം   അലക്ഷ്യമായി നിർത്തിയിടുന്നതും പതിവാണ്. വ്യാജ സ്റ്റിക്കർ പതിച്ച വാഹനങ്ങളെ കണ്ടെത്താനും അനധികൃത പാർക്കിംഗ് നിരോധിക്കാനുമാണ് പ്രത്യേക സ്റ്റിക്കറുകൾ പുറത്തിറക്കുന്നതെന്ന്  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
  ജീവനക്കാരും വിദ്യാർത്ഥികളും കോളേജിൽ നിന്നു ലഭിക്കുന്ന ക്യു ആർ കോഡ് അധിഷ്ഠിത  സ്റ്റിക്കർ മാത്രം വാഹനങ്ങളിൽ പതിക്കേണ്ടതാണ്. മറ്റുള്ള  വാഹന തിരിച്ചറിയൽ സ്റ്റിക്കറുകളെല്ലാം അസാധുവാണെന്നും അധികൃതർ അറിയിച്ച,

Leave a Reply

Your email address will not be published.

amith sha Previous post ഐപിസിയുടെ പേര് ‘ഭാരതീയ ന്യായ സംഹിത’ എന്നാക്കും; ക്രിമിനൽ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ
krishnakumar-cenrtal-minister Next post ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ; കൃഷ്ണകുമാർ കേന്ദ്രമന്ത്രിയെ കണ്ടു നിവേദനം നൽകി