കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സായുധ സുരക്ഷ

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സുരക്ഷ കൂട്ടി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കണ്ണൂര്‍ നടാലിലെ സുധാകരന്റെ വീടിന് സായുധ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തും. സുധാകരന്റെ യാത്രയിലും സായുധ പൊലീസ് അകമ്പടിയുണ്ടാകും.

സംസ്ഥാനത്തെ നിലവിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളത്. മുഴുവന്‍ സമയ സുരക്ഷയാണ് കെ പിസിസി പ്രസിഡന്റിന് നല്‍കുന്നത്. വിമാനത്തിലെ അക്രമത്തിന്റെ പിന്നാലെ കെ സുധാകരന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സായുധ സുരക്ഷ അധികമായി നല്‍കുന്നത്.

Leave a Reply

Your email address will not be published.

Previous post ഗുജറാത്ത് വംശഹത്യ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കി; വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
Next post രാജ്യത്ത് ഇന്നും പതിനായിരം കടന്ന് കോവിഡ് കേസുകൾ