micro-max-electric-vehicles

ഇലക്ട്രിക് വാഹന നിർമാണ മേഖലയിലേക്ക് ചുവടുവെച്ച് മൈക്രോമാക്സ്

ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേയ്ക്ക് ചുവടുവെച്ച് പ്രമുഖ സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ മൈക്രോമാക്‌സ്. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി കുറഞ്ഞതും, ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള കടുത്ത പോരാട്ടവും കാരണമാണ് മൈക്രോമാക്‌സ് പുതിയ സംരംഭം തുടങ്ങിയത്. ഇരുചക്ര ഇലക്ട്രിക്വാഹനങ്ങളുടെ നിര്‍മാണത്തിലായിരിക്കും കമ്പിനി ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാൽ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഹൈടെക്, സ്റ്റാർട്ടപ്പ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അമേരിക്കൻ ഗ്ലോബൽ ഓൺലൈൻ മാഗസിനായ ടെക്ക് ക്രഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുകള്‍ക്കും, ചീഫ് പ്രോഡക്ട് ഓഫീസറും ചീഫ് ബിസിനസ് ഓഫീസറും രാജിവച്ചതിനും പിന്നാലെയാണ് പുതിയ നീക്കം. ഫെബ്രുവരിയില്‍ കമ്പനിയുടെ സ്ഥാപകരായ രാജേഷ് അഗര്‍വാള്‍, സുമീത് കുമാര്‍, വികാസ് ജെയിന്‍ എന്നിവര്‍ മൈക്രോമാക്‌സ് മൊബിലിറ്റി എന്ന പേരില്‍ ഒരു പുതിയ സ്ഥാപനം രൂപീകരിച്ചിരുന്നു. ഇപ്പോൾ കമ്പിനി ഗുരുഗ്രാമിൽ പുതിയൊരു ഓഫീസ് നവീകരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.2014 ഓഗസ്റ്റിലാണ് സാംസങ്ങിനെ പിന്തള്ളി മൈക്രോമാക്‌സ് ഇന്ത്യന്‍ വിപണിയിലെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാകുന്നത്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമേ മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുമെന്ന് 2014ല്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തിനുശേഷം രാജ്യത്തെ ഏറ്റവും വലിയ പത്താമത്തെ ഫോണ്‍ ബ്രാന്‍ഡായി കമ്പനി മാറി. എന്നാല്‍ ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ വരവും അവയുടെ വിലയുമെല്ലാം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തിരിച്ചടിയായി.

Leave a Reply

Your email address will not be published.

mannaarasala-amma-temple Previous post മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു
sidhique-lal-cinema Next post പ്രിയ സംവിധായകന് വിട; ഔദ്യോഗിക ബഹുമതികളോടെ സിദ്ദിഖിന്റെ മൃതദേഹം ഖബറടക്കി