high-court-babyes-

കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി

കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് ഹൈക്കോടതി. സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടികൾ വളർന്നു വരുമ്പോൾ വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങൾക്ക് ഇത് വഴി വെച്ചേക്കും. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകൾ നിയന്ത്രിക്കാൻ സർക്കാർ മൂന്നുമാസത്തിനുള്ളിൽ നിയമം കൊണ്ടുവരണമെന്നും ഹൈക്കോടതി നിർദേശിച്ചു. 

ലിംഗ മാറ്റ ശാസ്ത്രക്രിയയ്ക്ക് അനുമതി തേടി കുട്ടി നൽകിയ ഹർജി പരിഗണിച്ചപ്പോൾ ആണ് കോടതി പരാമർശം. ഹർജി നൽകിയ കുട്ടിയുടെ ആരോഗ്യ നില പരിശോധിക്കാൻ ശിശുരോഗ വിദഗ്ദ്ധർ, സർജൻ, മാനസികാരോഗ വിദഗ്ധൻ അടക്കം ഉൾപ്പെടുന്ന മൾട്ടി ലെവൽ നിരീക്ഷണ സമിതി രൂപീകരിക്കാനും ശാസ്ത്രക്രിയ അനിവാര്യമാണെങ്കിൽ അനുമതി നൽകാനും കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published.

parliament-central-goverment Previous post തൃണമൂൽ കോൺഗ്രസ്‌ നേതാവ് ഡെറിക് ഒബ്രിയനെ രാജ്യസഭയില്‍നിന്ന് സസ്‌പെൻഡ് ചെയ്തു; സഭാധ്യക്ഷന്റെ നിർദേശം അവഗണിച്ചെന്നാരോപണം
niyamasabha-roundup Next post നിയമസഭയില്‍ ഇന്ന്, ഓണത്തിനിടയിലെ പുട്ടുകച്ചവടവും, കോടതിത്തിണ്ണ കാണാത്തവരും