rahul-gandhi-married-

‘രാഹുലിനെ വിവാഹം കഴിക്കാം, എന്നാൽ ഒരു നിബന്ധനയുണ്ട്’; നടി ഷെർലിൻ ചോപ്ര

വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഷെർലിൻ ചോപ്ര. സംവിധായകൻ സാജിദ് ഖാനെതിരേയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരേയും ഷെർലിൻ പീഡന പരാതി നൽകിയിരുന്നു. ഇപ്പോഴിതാ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് ഷെർലിൻ.

രാഹുലിനെ വിവാഹം കഴിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ‘അതെ’ എന്നാണ് ഷെർലിൻ മറുപടി നൽകിയത്. എന്നാൽ വിവാഹത്തിന്റെ കാര്യത്തിൽ ചില നിബന്ധനങ്ങളുണ്ട്. വിവാഹത്തിന് ശേഷവും പേരിലെ ചോപ്ര മാറ്റില്ല. ഷെർലിൻ എന്ന പേരിനൊപ്പം ഗാന്ധിയെന്നോ രാഹുലെന്നോ ചേർക്കില്ല. ചോപ്രയായിതന്നെ തുടരും. ഷെർലിൻ പറയുന്നു. രാഹുൽ നല്ലൊരു വ്യക്തിയാണെന്നും ഷെർലിൻ കൂട്ടിച്ചേർക്കുന്നു.

ഈ വീഡിയാ പുറത്തുവന്നതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ നടിക്കെതിരോ ട്രോളുകൾ പങ്കുവെച്ചത്. ഷെർലിനെ വിവാഹം കഴിച്ച് രാഹുൽ ജീവിതം പാഴാക്കില്ലെന്നും ആളുകൾ പറയുന്നു.

Leave a Reply

Your email address will not be published.

niyamasabha-food-minister Previous post സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ലെന്ന് പ്രതിപക്ഷം സഭയിൽ; മികച്ച രീതിയിൽ വിപണി ഇടപെടൽ നടക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി
accident-road-crime Next post കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു; കാർ പൂർണമായി കത്തി നശിച്ചു