surendran-bjp-break-down

തെന്നി വീണു; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് നിസ്സാര പരുക്ക്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വീണ് പരുക്കേറ്റു. ബിജെപി ബൂത്ത് ദർശൻ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ വോർക്കാടിയിൽ ഇന്നലെ രാത്രി ഒരു വീട്ടിലേക്കു പ്രവർത്തകരോടൊപ്പം പോകുന്നതിനിടെ തെന്നി വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി. പരുക്ക് ഗുരുതരമല്ല. വിശ്രമം ആവശ്യപ്പെട്ടതിനാൽ ഇന്നത്തെ പരിപാടികൾ റദ്ദാക്കി.

ഇന്നു മഞ്ചേശ്വരം മണ്ഡലത്തിലെ ബുത്ത് നമ്പർ 90ലെ മംഗൽപാടി പഞ്ചായത്തിൽപ്പെട്ട ചെറു ഗോളി ഭാഗങ്ങളിലെ പാർട്ടി അംഗങ്ങളുടെ വീട്ടിൽ എത്തി പ്രായം കൂടിയ പാർട്ടി പ്രവർത്തകരെ കാണുന്നതിനിടെ കാൽവേദന അനുഭവപ്പെട്ടതിനാൽ വിശ്രമത്തിനായി കാസർകോട്ടേക്കു മടങ്ങി ഡോക്ടറെ കണ്ടു. തുടർന്ന് വിശ്രമം എടുക്കാൻ പാർട്ടിയുടെ ജില്ലാ ഓഫിസിലെത്തി

Leave a Reply

Your email address will not be published.

crime-hospital-oxigen-bubble Previous post യുവതിയെ കാലിൽ സിറിഞ്ച് കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മരുമകനെ സംശയമില്ലെന്ന് സ്നേഹയുടെ പിതാവ് സുരേഷ്
holly-wood-actor-died- Next post ഹോളിവുഡ് താരം മാർക്ക് മാർഗോലിസ് അന്തരിച്ചു