nanda-kumar-750x422

ഒഴിവുള്ള തസ്തികകളിൽ അടിയന്തര നിയമനം നടത്തണം

കേരള ബാങ്ക് മുഖ്യ കാര്യാലയത്തിൽ രാപ്പകൽ സത്യാഗ്രഹം

കേരള ബാങ്കിലെ തസ്തിക കൾ നിർണയിച്ച് ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് മുഖ്യ കാര്യാലയത്തിന് മുമ്പിൽ നടത്തിയ രാപകൽ സത്യാഗ്രഹം സിഐടിയു അഖിലേന്ത്യ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതിയ നിയമങ്ങൾ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ സഹകരണ മേഖലയെ തകർക്കാൻ ഉള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ വലിയ ഒരു മുന്നേറ്റം തന്നെ കേരളത്തിൽ രൂപപ്പെടുത്താതെ സഹകരണ മേഖലയെ സംരക്ഷിക്കാൻ സാധ്യമല്ലായെന്ന്
കേരള ബാങ്ക് ജീവനക്കാരുടെ സംഘടനയായ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെബിഇഎഫ്) സംഘടിപ്പിച്ച രാപ്പകൽ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് കൊണ്ട് നന്ദകുമാർ പറഞ്ഞു.
ജീവനക്കാർ ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ചയിലൂടെ പരിഹാരം കാണുന്ന രീതിയാണ് ജനാധിപത്യത്തിൽ ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാനും സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റുമായ കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. KBEF ജനറൽ സെക്രട്ടറി, കെ.ടി.അനിൽകുമാർ സമര വിശദീകരണം നിർവ്വഹിച്ചു. BEFI ജനറൽ സെക്രട്ടറി, സനിൽ ബാബു, KBEF വർക്കിംഗ് പ്രസിഡൻ്റ്, ടി.ആർ.രമേഷ്, ഓർഗനൈസിംഗ് സെക്രട്ടറി, കെ.പി.ഷാ, വനിതാ സബ് കമ്മിറ്റി കൺവീനർ സിന്ദുജ എന്നിവർ പ്രസംഗിച്ചു. കൂടാതെ സജു (KSEB വർക്കേഴ്സ് അസോസിയേഷൻ, അനിൽ കുമാർ, ബിജുരാജ് (NGO യൂണിയൻ, പി.വി. ജോസ് (AKBRF) എന്നിവർ അഭിവാദ്യം ചെയ്തു.

Leave a Reply

Your email address will not be published.

satheesan_dc-udf-congress Previous post സുപ്രീം കോടതി വിധി രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും ചവിട്ടി പുറത്താക്കാന്‍ ശ്രമിച്ച ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടി
thief-theft-robering-buissnessman- Next post മോചനദ്രവ്യത്തിനായി വ്യാപാരിയെ കാറിന്‍രെ സ്റ്റീയറിംഗില്‍ വിലങ്ങിട്ട പോലീസുകാരന്‍ പ്രതിക്ക് ജാമ്യമില്ല.