shamseer-prasanth-sivan-750x394

അള്ളാഹുവും സ്വർഗത്തിലെ ഹൂറികളും മിത്താണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോയെന്ന് പ്രശാന്ത് ശിവൻ

എ.എന്‍ ഷംസീറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുവമോര്‍ച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവന്‍. ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീറിന് അള്ളാഹുവും സ്വര്‍ഗത്തിലെ ഹൂറികളും മിത്താണെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞത് പോലെയാണ് വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ നിലപാട് എന്നും പ്രശാന്ത് ശിവന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

എനിക്ക് ചോദിക്കാനുള്ളത് വടിവാള്‍ ചുറ്റികയ്ക്ക് വോട്ടു കുത്തുന്ന ഈ നാട്ടിലെ ഹിന്ദുവിനോടാണ്. നിന്റെ കുട്ടിയെ ‘ഹരിശ്രീ ഗണപതയെ നമ എന്ന് വിദ്യാരംഭം ചെയ്യിച്ചവന്‍ അല്ലേ നീ ?. നിന്റെ പാവനമായ ആ സങ്കല്‍പ്പം പരിഹാസ്യമായ ഒരു കെട്ടുകഥയാണ് എന്ന് പ്രഖ്യാപിക്കുന്നത് നിന്റെയൊക്കെ വടിവാള്‍ പാര്‍ട്ടിയുടെ നേതാക്കന്മാരാണ്. നിന്റെ പാര്‍ട്ടി സെക്രട്ടറി പറയുന്നത്, നിന്റെ അച്ഛനും അച്ഛച്ഛനും നിനക്ക് പകര്‍ന്നു തന്ന ധര്‍മ്മമൂര്‍ത്തികളായ ദൈവസങ്കല്‍പങ്ങള്‍ , മരുഭൂമിമതത്തിന്റെ കള്ള്-പെണ്ണ് സപ്ലയര്‍ ദൈവത്തേക്കാള്‍ എത്രയോ താഴെയാണ് എന്നാണ്. ഇനിയും നീ നാണമില്ലാതെ ഇവരെത്തന്നെ അധികാരത്തില്‍ ഏറ്റാന്‍ ആണോ ഭാവം?

നിന്റെ സംസ്‌കാരം നിന്റെ കുട്ടികളിലൂടെ ഭാവിയിലേക്ക് അതിജീവിക്കണമെന്ന മനുഷ്യസഹജമായ അടിസ്ഥാന വാസന പോലും കമ്മ്യൂണിസ്റ്റ് അടിമത്വം കരിച്ചുകളഞ്ഞോ?! സ്വന്തം കണ്ണിലെ കോല്‍ എടുക്കാതെ അന്യന്റെ കണ്ണിലെ കരട് എടുക്കുന്ന പരിപാടിയാണ് സഖാവു ഷംസീറിക്ക ചെയ്യാന്‍ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആകട്ടെ, ന്യൂനപക്ഷ വോട്ടിനു വേണ്ടി സ്വന്തം ആത്മാഭിമാനത്തെ (അങ്ങനെ ഒന്നുണ്ടെങ്കില്‍) തെരുവില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു.

ഗണപതി എന്ന ഹൈന്ദവ ദൈവസങ്കല്പം ഒരു മിത്താണ് എന്നാണ് ഷംസീറിക്ക സ്റ്റേജില്‍ കയറി നിന്ന് പ്രസംഗിച്ചത്. ഇവിടെ ഷംസീറിനെതിരെ ഒരു കൊലവിളിയും ഉയര്‍ന്നില്ല. അയാളുടെ കൈയും കാലും എതിര്‍ദശയില്‍ വെട്ടാന്‍ ഒരു മതതീവ്രവാദിയും ഫത്വ ഇറക്കിയില്ല. പക്ഷേ അത് ഹിന്ദുവിന്റെ ദൗര്‍ബല്യമല്ല, ശക്തിയാണ് എന്ന് ഷംസീറും അയാളെപ്പോലുള്ളവരും മനസ്സിലാക്കി വയ്ക്കുന്നത് നന്നായിരിക്കും.

ആശയവും തത്വവും സങ്കല്പവും ആണ് ഗണപതി ഉള്‍പ്പെടെ എല്ലാ ഹിന്ദു ദേവതകളും. സ്വന്തം ശരീരത്തിലും ബാഹ്യപ്രപഞ്ചത്തിലും ചൂണ്ടിക്കാണിച്ചു തരാനും അനുഭവിച്ചറിയാനും സാധിക്കുന്ന പ്രതിഭാസങ്ങളാണ് അവ. അല്ലാതെ, ഏഴാം ആകാശത്ത് എവിടെയോ കസേര വലിച്ചിട്ടിരുന്നു, താന്‍ ഏര്‍പ്പെടുത്തിയ ചില ഏകപക്ഷീയമായ നിയമങ്ങള്‍ ഭൂമിയില്‍ പാലിച്ചു ജീവിച്ചവര്‍ക്ക് കള്ളും പെണ്ണും ചെറു ബാലന്മാരെയും (ഛേ!) കൊടുക്കുകയും, ആ നിയമങ്ങള്‍ പാലിക്കാതിരുന്ന ചിലരെ ചട്ടിയില്‍ ഇട്ട് വറക്കുകയും ചെയ്യുന്ന മനസ്സിടുങ്ങിയ ഗോത്രദൈവങ്ങള്‍ ഹിന്ദുവിന്റെ ചിന്തയില്‍ ഇല്ല. ഗണപതി മിത്താണ് എന്നു പറഞ്ഞ ഷംസീറിന്, അല്ലാഹുവും അയാളുടെ സ്വര്‍ഗ്ഗവും അവിടുത്തെ ഹൂറിപെണ്ണുങ്ങളും ഒക്കെ മിത്താണ് എന്നു പറയാന്‍ ധൈര്യമുണ്ടോ. എന്‍എസ്എസിന്റെ സുകുമാരന്‍ നായര്‍ സര്‍ ചോദിച്ചത് പോലെ, സ്വര്‍ഗ്ഗത്തില്‍ പോയി ഹൂറിയെ കണ്ടവന്‍ ആരാനെങ്കിലും പറഞ്ഞോ കള്ളും പെണ്ണും ചെറു ബാലന്മാരും (ഛേ!) നിറഞ്ഞ ഇസ്ലാമിക സ്വര്‍ഗ്ഗം ഒരു യാഥാര്‍ത്ഥ്യമാണ് എന്ന്?

ഹിന്ദുവിന്റെ വിശ്വാസത്തെ പരസ്യമായി ആക്ഷേപിക്കാന്‍ യാതൊരു മടിയും ഇല്ലാത്ത ഈ മാന്യന്‍ ഏതാനും ദിവസം മുന്‍പ് ടിവിയില്‍ ഇരുന്ന് ഇസ്ലാം മതത്തിന്റെ മഹത്വം പ്രഘോഷിക്കുന്നുണ്ടായിരുന്നു. ചുരുക്കി പറഞ്ഞാല്‍ , ഇസ്ലാം മതം വലിയ കേമവും, ഹിന്ദുമതം അങ്ങേയറ്റം മോശവും എന്നു പറയുന്ന മുജാഹിദ് ബാലുശ്ശേരിയേക്കാള്‍ ഒട്ടും വ്യത്യസ്തനല്ല സഖാപ്പി ഷംസീര്‍.

ഷംസീര്‍ പറഞ്ഞതിനേക്കാളും വലിയ വൃത്തികേടാണ് ഗോവിന്ദന്‍ പറഞ്ഞത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. മുസ്ലീങ്ങള്‍ ഏകദൈവവിശ്വാസത്തിന്റെ ഒരു പ്രത്യേക തലം കൈകാര്യം ചെയ്യുന്നവര്‍ ആയതുകൊണ്ട് ഗണപതിയേയും അല്ലാഹുവിനെയും താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല എന്നാണ് ഈ അടിമധിമ്മിയുടെ വാദം. ഗണപതി മാത്രമല്ല,

വേറെയുമുണ്ടല്ലോ ഹിന്ദു ദൈവങ്ങള്‍. മുച്ചിലോട്ട് ഭഗവതിയും, ഉച്ചിട്ടയും, വിഷ്ണുമൂര്‍ത്തിയും, കുലവനും, മുത്തപ്പനും – അങ്ങനെ തെയ്യം കെട്ടിയാടുന്ന കോലങ്ങളെല്ലാം തന്നെ ഹിന്ദു ദേവതകളാണ്. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ ചെന്ന് നിന്ന് ഷംസീറിനോ ഗോവിന്ദനോ പറയാമോ ഇപ്പറഞ്ഞ സങ്കല്പങ്ങളൊക്കെ വെറും മിത്താണെന്നും , ഇസ്ലാമിന്റെ ഏകദൈവം ഈ സങ്കല്പങ്ങളോടൊക്കെ താരതമ്യം ചെയ്യാനാവാത്ത അത്ര ഉയരത്തിലാണ് എന്നും? അതിനുള്ള ധൈര്യമുണ്ടോ?
പരമ്പരാഗതമായി തങ്ങള്‍ക്ക് വോട്ട് ചെയ്ത് പോരുന്ന അടിമകമ്മി ഹിന്ദുക്കള്‍ എത്രയൊക്കെ ആയാലും തങ്ങള്‍ക്കു തന്നെ വോട്ട് തരും, അതുകൊണ്ട് അവരുടെ സംസ്‌കാരത്തെയും പിതൃപൈതാമഹമായ വിശ്വാസങ്ങളെയും കാറി തുപ്പിയിട്ടായാലും വേണ്ടില്ല ന്യൂനപക്ഷ വോട്ട് കൂടി എങ്ങനെയും സമാഹരിക്കണം, അധികാരത്തില്‍ തുടരണം, വെളുക്കും വരെ കക്കണം എന്ന ഒരേയൊരു പ്രചോദനമാണ് ഗോവിന്ദനെ ഒക്കെ നയിക്കുന്നത് എന്നതില്‍ സംശയത്തിന് അവകാശമില്ല.

Leave a Reply

Your email address will not be published.

major-ravi-ganapathy-temple-god-salim-kumar Previous post ‘എൻറെ മതത്തിൽ കയറി,എൻറെ വിശ്വാസത്തെ ചൊറിയാൻ നിങ്ങളാരാ ഹെ, എന്താ നിങ്ങൾ നിങ്ങളുടെ മതത്തെ കുറിച്ച് പറയാത്തത്?’ ; മേജർ രവി
samil-kumar-shamzeer-major-ravi Next post ദേവസ്വം മന്ത്രി മിത്തിസം മന്ത്രി; ഭണ്ഡാരത്തിലെ പണത്തെ മിത്തുമണി എന്ന് വിളിക്കണം; സ്പീക്കറെയും സിപിഎമ്മിനെയും പരിഹസിച്ച് സലിം കുമാർ