cycle-champion-ship-in-kerala

കിരൺ കൃഷ്ണന്റെ കുതിപ്പുകൾക്ക് കരുത്തേകാൻ വിദേശ സൈക്കിൾ അനുവദിച്ച് സർക്കാർ

കിരൺ കൃഷ്ണന്റെ കുതിപ്പുകൾക്ക് കരുത്തേകാൻ വിദേശ സൈക്കിൾ അനുവദിച്ച് സർക്കാർ. ഈ വർഷത്തെ മൽസരത്തിന് മുന്നോടിയായി ഊട്ടിയിൽ പരിശീലനം നടത്തുമ്പോഴാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം സർക്കാർ സാധ്യമാക്കിയ വിവരം കിരൺ അറിയുന്നത്.

ബുധനാഴ്ച മാതാപിതാക്കളായ കൃഷ്ണൻ കുട്ടിക്കും കവിതയ്ക്കുമൊപ്പമെത്തി മന്ത്രി കെ രാധാകൃഷ്ണനിൽ നിന്നും ഉത്തരവ് ഏറ്റുവാങ്ങി. കിരണിനാവശ്യമായ പരിശീലനത്തിന് സഹായം നൽകാനും കാര്യവട്ടം എൽ എൻ സി പി ഡയറക്ടറോട് മന്ത്രി നിർദേശിച്ചു.

അമേരിക്കൻ കമ്പനിയായ ഡൊളാൻ ലേറ്റെപ്പിന്റെ കാർബൺ ഫ്രെയിം സൈക്കിൾ വാങ്ങാനാണ് പട്ടികജാതി വകുപ്പിന്റെ ശുപാർശയിൽ 2, 64,547 രൂപ അനുവദിച്ചത്. 8.2 കിലോയാണ് ഈ സൈക്കിളിന്റെ ഭാരം.

2014 ൽ ഒൻപതിൽ പഠിക്കുമ്പോൾ കൊല്ലം ജില്ലാ ചാമ്പ്യനായ കിരണാണ് തുടർന്നിങ്ങോട്ട് എല്ലാ വർഷവും ജേതാവ്. ഫാത്തിമാ മാതാ കോളേജിൽ പഠിക്കുമ്പോൾ എൻ സി സി യുടെ സഹായം പരിശീലനത്തിന് ലഭിച്ചിരുന്നു. കോളേജ് പഠനം കഴിഞ്ഞതോടെ NCC നൽകിയ സൈക്കിൾ തിരികെ വാങ്ങി. ഇതോടെയാണ് മന്ത്രിക്ക് അപേക്ഷ നൽകിയത്. അടുത്ത സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള കഠിന പരിശീലനത്തിലാണ് കിരൺ. 30 കിലോമീറ്റർ സ്ക്രാച്ച് റേസാണ് ഇഷ്ട ഇനം. തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു തന്ന മന്ത്രിയോടും സർക്കാരിനേടും നന്ദി പറഞ്ഞാണ് കിരൺ മടങ്ങിയത്.

Leave a Reply

Your email address will not be published.

ksrtc-kozha-ioocrore-where Previous post KSRTCയുടെ ആ നൂറുകോടി എവിടെ? കള്ളനാര് ?
lal-jose-cinema-shootting-started Next post ശ്രീനാഥ് ഭാസി,ലാൽ, സൈജു ക്കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.