
കൊലവിളി മുദ്രാവാക്യം; പോലീസ് കണ്ടാലറിയുന്നവർക്കെതിരെ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട്ട് തീക്കൊടിയിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിൽ പോലീസ് കേസെടുത്തു. കോൺഗ്രസിന്റെയും എസ് ഡി പി ഐ യുടെയും പരാതിയിൽ കണ്ടാലറിയാവുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്.ക്രമസമാധാനം തകര്‍ക്കല്‍, കലാപ ആഹ്വാനം, സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് .
മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് ഡി വൈ എഫ് ഐ പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചത്. യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി കൊത്തിക്കീറുമെന്നും കൃപേഷിനെയും ശരത്ലാലിനെയും ശുഹൈബിനെയും ഓര്‍മയില്ലേ തുടങ്ങിയ മുദ്രാവാക്യമാണ് ജാഥ നയിച്ചവർ വിളിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം സാമൂഹ്യ ദൃശ്യ മാധ്യമങ്ങളിൽ വാർത്തയാവുകയായിരുന്നു.