high-court-of-india-lok-ayuktha-

ലോകായുക്തയുടെ ഉത്തരവിൽ ഇടപെടില്ല; ദുരിതശ്വാസനിധി ദുർവിനിയോഗ പരാതിയിൽ ശശികുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശി ആർ.എസ്. ശശികുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എ. ജെ. ദേശായി, ജസ്റ്റിസ് വി. ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.പരാതിയിൽ ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം കേട്ടശേഷം ഫുൾബെഞ്ചിനു വിട്ട ഉത്തരവിൽ ഹൈക്കോടതി ശരിവെച്ചു. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹരായവർക്കു പണം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാരിലെ മന്ത്രിമാർക്കും എതിരെയാണ് ലോകായുക്തയിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published.

thanoor-crime-police-station Previous post താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു; കസ്റ്റഡി മര്‍ദ്ദനമെന്ന് ആരോപണം, സ്റ്റേഷനിലും ആശുപത്രിയിലും പ്രതിഷേധം
cinema-film-ranjith-chalachithra-academy Next post ‘രഞ്ജിത്ത് കേരളം കണ്ട ഏറ്റവും മാന്യനായ ചലച്ചിത്ര ഇതിഹാസം’: പുരസ്കാര നിർണയ വിവാദം തള്ളി മന്ത്രി സജി ചെറിയാൻ