crime-rate-its-very-cruel

പെൺകുട്ടിയോടുള്ള അടുപ്പത്തെച്ചൊല്ലി തർക്കം; പത്താം ക്ലാസുകാരനെ കുത്തിക്കൊന്ന് സഹപാഠി

ഉത്തര്‍പ്രദേശിലെ കാന്‍പുരിൽ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പത്താം ക്ലാസ് വിദ്യാർഥി സഹപാഠിയെ കുത്തിക്കൊന്നു. ബിധ്നു മേഖലയിലെ ഗോപാല്‍പുരിയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന നിലേന്ദ്ര തിവാരിയാണ് (15) തിങ്കളാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹപാഠി രജ്‌വീറിനെ (13) കസ്റ്റഡിയിൽ എടുത്തതായും അന്വേഷണം നടക്കുകയാണെന്നും എസിപി ദിനേഷ് ശുക്ല പറഞ്ഞു.

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് വിദ്യാർഥികൾ പെൺകുട്ടിയെച്ചൊല്ലി തർക്കിച്ചതും ഏറ്റുമുട്ടിയതും. കഴിഞ്ഞ വര്‍ഷത്തെ പൊതുപരീക്ഷയില്‍ നിലേന്ദ്ര തിവാരി തോറ്റതോടെയാണു രജ്‌വീറിന്റെ ക്ലാസിലെത്തിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ക്ലാസിലെ ഒരു വിദ്യാർഥിനിയോടുള്ള അടുപ്പത്തിന്റെ പേരില്‍ നാലുദിവസം മുന്‍പ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തിങ്കളാഴ്ചത്തെ തർക്കത്തിനിടയില്‍, ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് നിലേന്ദ്ര തിവാരി ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും നിരവധി തവണ കുത്തേറ്റാണു രജ്‌‍വീറിന്റെ മരണം.

നിലേന്ദ്രയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹപാഠികളാണ് ആക്രമണവിവരം അധ്യാപകരെ അറിയിച്ചത്. അധ്യാപകര്‍ എത്തുമ്പോൾ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു നിലേന്ദ്ര. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സതേന്ദ്ര തിവാരിയുടെ ഏക മകനാണു കൊല്ലപ്പെട്ട നിലേന്ദ്ര തിവാരി.

Leave a Reply

Your email address will not be published.

afsan-crime-women-police-murder Previous post പോലീസിനെതിരെയുള്ള അഫ്സാനയുടെ വെളിപ്പെടുത്തൽ: ഡിജിപിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
ISRO-moon-space-centre- Next post ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി