asfac-aluva-chandhini-murder

അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസ്; പ്രതി അസഫാക് ആലം കൊടുക്രിമിനലെന്ന് പൊലീസ്

ആലുവയിൽ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലം കൊടുക്രിമിനലെന്നു പൊലീസ്. ഇയാള്‍ പോക്‌സോ കേസിലെ പ്രതിയാണെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾ ജയിലിലായിരുന്നു. 2018ൽ ഡൽഹിയിലെ ഗാസിപുർ പൊലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ഈ കേസ് സംബന്ധിച്ച് അന്വേഷിക്കുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾ തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ആലുവ റൂറൽ എസ്പി വിവേക് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസഫാക്കാണെന്നു വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.

കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തിൽ പ്രതി എത്തിയതു സംഭവത്തിനു 2 ദിവസം മുൻപാണെങ്കിലും ആലുവയിൽ വന്നിട്ട് 7 മാസമായി. കേരളത്തിൽ വന്നിട്ട് 3 കൊല്ലമായെന്നാണു വിവരം. ഇയാൾ എവിടെയൊക്കെ താമസിച്ചിരുന്നുവെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

മലയാളം അത്യാവശ്യം സംസാരിക്കും. നിർമാണത്തൊഴിലാളിയാണെന്നു പറയുന്നുണ്ടെങ്കിലും പണിക്കു പോകുന്നതായി ആർക്കും അറിയില്ല. മോഷ്ടിക്കുന്ന പണം കൊണ്ടു മദ്യപിക്കുകയാണു രീതി. കടകളിലും മറ്റും ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുമായി ചങ്ങാത്തമായ ശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിട്ടുള്ള പണം മോഷ്ടിക്കുന്നതും പതിവാണ്.

Leave a Reply

Your email address will not be published.

m.jayachandran-music-singer-press-meet Previous post സംഗീതമേഖലയിൽ തനിക്കെതിരേ ലോബി, ഒട്ടേറെ സിനിമകളിൽനിന്ന് ഒഴിവാക്കപ്പെട്ടെന്ന് എം. ജയചന്ദ്രൻ
afsan-crime-women-police-murder Next post പോലീസിനെതിരെയുള്ള അഫ്സാനയുടെ വെളിപ്പെടുത്തൽ: ഡിജിപിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ