
മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് 13 ലക്ഷത്തിലധികം പെൺകുട്ടികളും സ്ത്രീകളും കാണാതായതായി റിപ്പോർട്ട്
2019-2021 കാലയളവിൽ ഇന്ത്യയിൽ നിന്നും 13.13 ലക്ഷം സ്ത്രീകളെ കാണാതായതായി ആഭ്യന്തര മന്ത്രാലയം. 18 വയസ്സിനു മുകളിലുള്ള 10,61,648 വനിതകളെയും 18നു താഴെയുള്ള 2,51,430 പെൺകുട്ടികളെയും ഈ കാലയളവിൽ കാണാതായത്. മധ്യപ്രദേശിൽ നിന്നാണ് കൂടുതൽ പേരെയും കാണാതായിരിക്കുന്നത്. മധ്യപ്രദേശിൽ 2019-21 കാലയളവിൽ 1,60,180 വനിതകളെയും 38,234 പെൺകുട്ടികളെയുമാണ് കാണാതായത്.ഈ കാലയളവിൽ പശ്ചിമ ബംഗാളിൽ 1,56,905 വനിതകളെയും 36,606 പെൺകുട്ടികളെയും കാണാതായി. മഹാരാഷ്ട്രയിൽ ഇത് യഥാക്രമം 1,78,400, 13,033 എന്നിങ്ങനെയാണ് കാണാതായവരുടെ കണക്കുകൾ.കഴിഞ്ഞ ആഴ്ച പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച രേഖയിലാണ് ആഭ്യന്തര മന്ത്രാലയം ഈക്കാര്യങ്ങൾ വ്യക്തമാക്കിയത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണിത്.