രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു

ഡൽഹി: മൂന്ന് മാസങ്ങൾക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനത്തിൻ്റെ വർധനയാണ് പ്രതിദിന കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.

ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കടക്കുന്നത്. അതേസമയം കോവിഡ് കേസുകളിലെ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ആറ് ദിവസത്തേക്ക് പ്രത്യേക കരുതൽ ഡോസ് വാക്സീൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി പേരെ കൊണ്ട് കരുതൽ ഡോസ് വാക്സീൻ എടുപ്പിക്കുകയാണ് ലക്ഷ്യം. കിടപ്പ് രോഗികൾക്കും വീട്ടുപരിചരത്തിലുള്ള രോഗികൾക്കും യജ്ഞത്തിൻ്റെ ഭാഗമായി വീട്ടിലെത്തി വാക്സീൻ നൽകും.

മഹാരാഷ്ട്രയിലും ഡൽഹിയിലും കോവിഡ് കേസുകൾ വീണ്ടും കൂടിയിട്ടുണ്ട്. മഹരാഷ്ട്രയിൽ 36 ശതമാനവും ഡൽഹിയിൽ 23 ശതമാനവും വർധനയാണ് പ്രതിദിന കണക്കിൽ ഉണ്ടായത്. കോവിഡ് കേസുകൾ വർധിച്ചെങ്കിലും രണ്ടിടങ്ങളിലും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വർധനുണ്ടായിട്ടില്ല. അതേസമയം കൊവിഡ് കേസുകളിലുണ്ടായ വർധന നാലാം തരംഗത്തിൻ്റെ സൂചനയായി കാണാനാവില്ലെന്നാണ് ഐസിഎംആറിൻ്റെ നിലപാട്.

Leave a Reply

Your email address will not be published.

Previous post കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം; പോ​ലീ​സ് കണ്ടാലറിയുന്നവർക്കെതിരെ കേ​സെ​ടു​ത്തു
Next post പൊട്ടിവീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ