tamil-nadu-blasting-no-patients

തമിഴ്നാട് പടക്കക്കടയിൽ തീപിടിച്ച് 5 പേർ മരിച്ചു; കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു

തമിഴ്നാട് കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിൽ തീപിടിച്ച് അഞ്ച് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരുക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. പരുക്കേറ്റവരെ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്കക്കടയിലാണ് അപകടമുണ്ടായത്. പടക്കങ്ങൾ പൊട്ടിത്തെറിച്ച് അടുത്തുള്ള മൂന്നിലധികം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ.

Leave a Reply

Your email address will not be published.

k-s-radhakrishnan.-bjp-minister-r.bindhu Previous post മന്ത്രി ഡോ. ബിന്ദു രാജി വെയ്ക്കണം; നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിക്കാത്തതു പോലെ ഇടതുപക്ഷ ഭരണത്തിൽ നിയമ വാഴ്ചയും ഉണ്ടാകില്ല
ammayum-kujum-hospital-thaikkad Next post സ്വകാര്യ ക്ലിനികിൽ ചികിത്സ തേടി എന്നാരോപിച്ച് രണ്ടര വയസുകാരന് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; ഡോക്ടർക്കെതിരെ പരാതി