
പകുതിയിലേറെ ഉപഭോക്താക്കളെ നഷ്ടമായി; പുതിയ അപ്ഡേറ്റുകള് കൊണ്ടുവരാൻ ത്രെഡ്സ്
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ പ്ലാറ്റ്ഫോംസ് അവതരിപ്പിച്ച ഏറ്റവും പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. തുടങ്ങി അഞ്ച് ദിവസം കൊണ്ട് 10 കോടി ഉപഭോക്താക്കളെ നേടിയ ത്രെഡ്സിന് ഇപ്പോള്‍ അവരില്‍ ഭൂരിഭാഗം പേരെയും നഷ്ടമാവുകയാണ് സക്കര്‍ബര്‍ഗ് പുറത്തുവിട്ട കണക്കനുസരിച്ച് തുടക്കത്തില്‍ ലഭിച്ച ഉപഭോക്താക്കളില്‍ പകുതിയിലധികം പേരെ ത്രെഡ്സിന് നഷ്ടപ്പെട്ടു.
ജീവനക്കാരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം പറഞ്ഞതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്വിറ്ററിന്റെ ഘാതകന് എന്ന വിളിപ്പേര് ലഭിച്ച ആപ്ലിക്കേഷനാണ് ത്രെഡ്സ്. തുടക്കത്തിലുണ്ടായ ഉപഭോക്താക്കളുടെ തള്ളിക്കയറ്റം സകല റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇത് പതിയെ നലിയ്ക്കുകയും ആളുകള്‍ പിന്‍വലിയുകയും ചെയ്തു.
എന്നാല്‍ ഈ സാഹചര്യം സാധാരണമാണെന്ന നിലപാടാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റേത്. ആളുകളെ നിലനിര്‍ത്താന്‍ പുതിയ ഫീച്ചറുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തും.
ആരംഭത്തില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ഉള്ളൂ എന്ന വിമര്‍ശനം ത്രെഡ്സ് നേരിട്ടിരുന്നു. ഇപ്പോള്‍ പുതിയ ചില ഫീച്ചറുകള്‍ കൂടി ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ആളുകളെ നിലനിര്‍ത്താനും പോയവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് ആപ്പിന്റെ അണിയറപ്രവര്‍ത്തകര്‍.
