ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

 ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. ഒരു സ്കോർപിയോ കാർ ആണ് ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. ഗവർണർ സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ഗവർണർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്കോർപിയോ കാർ ഇടിച്ചു കയറ്റുകയായിരുന്നു. രണ്ടു തവണ അത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായി. ആദ്യം വാഹനം തട്ടാതിരിക്കാൻ ഗവർണറുടെ വാഹനം വെട്ടിച്ചുമാറ്റി. എന്നാൽ കുറച്ചുദൂരം കൂടി ചെന്നപ്പോൾ കാർ നിർത്തിയിട്ടിരിക്കുന്നത് കാണുകയായിരുന്നു. വാഹനവ്യൂഹം മുന്നോട്ട്പോയപ്പോൾ വീണ്ടും സ്കോർപിയോ കാർ തട്ടാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. കാർ വെട്ടിച്ച് മാറ്റിയതിനാൽ അപകടം ഒഴിവായി. ഈ സമയത്ത് ഗവർണർ ഉറക്കത്തിലായിരുന്നു. ഗവർണർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടർന്ന് സംഭവം യുപി പൊലീസിൽ അറിയിക്കുകയായിരുന്നു. സിസിടിവി ഉൾപ്പെടെ പരിശോധിച്ചായിരുന്നു കാർ കസ്റ്റഡിയിലെടുത്തത്. വാഹനം ഇടിച്ച് കയറ്റാൻ നോക്കിയത് മനപ്പൂർവ്വമാണോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ അസ്വാഭാവികതയൊന്നും ഉള്ളതായി റിപ്പോർട്ടില്ല. 

Leave a Reply

Your email address will not be published.

bus-fire-attingal-tvm-in-morning Previous post ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ർ.ടി.സി ബസിന് തീപിടിച്ചു; ബസിന്റെ ഉൾവശം പൂർണമായി കത്തിനശിച്ചു
afsana-kalanjoor-murder-dead-wife-husband Next post ‘അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു, ബോധംപോയപ്പോൾ മരിച്ചെന്ന് കരുതി’; നൗഷാദ് രക്ഷപ്പെട്ടതിങ്ങനെ