kannoor-black-man-bjp-attack

കണ്ണൂരിൽ വീണ്ടും ഭീതി പരത്തി രാത്രി സഞ്ചാരിയായ അജ്ഞാതൻ; ചുവരിൽ ബ്ലാക്ക് മാൻ എന്ന് എഴുതുന്നു

കണ്ണൂർ തേർത്തല്ലിയിലും ചെറുപുഴയിലും വീണ്ടും ഭീതി പരത്തി രാത്രി സഞ്ചാരിയായ അജ്ഞാതൻ. ഇയാൾ വീടുകളുടെ ചുവരിൽ ബ്ലാക്ക് മാൻ എന്നെഴുതിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രാത്രിയിൽ നിരവധി വീടുകളിൽ അജ്ഞാതനെത്തുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് ഇയാൾക്ക് ബ്ലാക്ക് മാൻ എന്ന് പേരിട്ടത്.

ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്നും മുഖം മൂടി സംഘമാണെന്നുമൊക്കെ നാട്ടുകാർക്കിടയിൽ അഭിപ്രായമുണ്ട്. ഇതുവരെ മോഷണമൊന്നും നടന്നിട്ടില്ല. വാതിലുകളിൽ മുട്ടുക, അലക്കിവെച്ചിരിക്കുന്ന തുണി മാറ്റിവെക്കുക, പൈപ്പ് തുറന്നുവെക്കുക തുടങ്ങിയവയാണ് അജ്ഞാതൻ്റെ ചെയ്തികൾ. സിസിടിവികളിൽ അവ്യക്തമായ രൂപം പതിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു

Leave a Reply

Your email address will not be published.

manippoor-riots-india-leds-maythi-kukki Previous post ഇന്ത്യ’യുടെ മണിപ്പൂർ സന്ദർശനം ഇന്ന് മുതൽ; കുക്കി, മെയ്തെയ് വിഭാഗങ്ങളെ കാണും
attack-house-money-and-stones Next post വീടിനുനേർക്ക് കല്ലും പണവും എറിയുന്നു; 2 ദിവസമായി കിട്ടിയത് 8900 രൂപ