manippoor-riots-india-leds-maythi-kukki

ഇന്ത്യ’യുടെ മണിപ്പൂർ സന്ദർശനം ഇന്ന് മുതൽ; കുക്കി, മെയ്തെയ് വിഭാഗങ്ങളെ കാണും

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ മണിപ്പൂർ സന്ദർശനം ഇന്നും നാളെയുമായി നടക്കും. ഇന്ത്യ സഖ്യത്തിലെ 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തുന്നത്. ആദ്യം മലയോര മേഖലകളും പിന്നീട് താഴ്വരയും സന്ദർശിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ അരിയിച്ചിരിക്കുന്നത്. 

ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രതിപക്ഷ സംഘം ഗവർണറെ കാണും. രണ്ട് സംഘങ്ങളായിട്ടാണ് സന്ദർശനം. കേരളത്തിൽ നിന്നുള്ള എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻകെ പ്രേമചന്ദ്രൻ (ആർഎസ്പി), എഎ റഹീം (സിപിഎം), സന്തോഷ് കുമാർ(സിപിഐ) എന്നിവർക്കൊപ്പം ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും അടങ്ങുന്ന സംഘം മണിപ്പൂരിലെ കുക്കി, മെയ്തെയ് ക്യാമ്പുകൾ സന്ദർശിക്കും. ഞായാറാഴ്ച്ച പര്യടനം പൂർത്തിയാക്കി രാഷ്ട്രപതിക്കും സർക്കാറിനും റിപ്പോർട്ട് സമർപ്പിക്കും.

Leave a Reply

Your email address will not be published.

sobhana-amma-money-theft-servant Previous post 41,000 രൂപ വീട്ടിൽ നിന്ന് മോഷണം പോയി; ജോലിക്കാരിക്ക് മാപ്പ് നൽകി നടി ശോഭന
kannoor-black-man-bjp-attack Next post കണ്ണൂരിൽ വീണ്ടും ഭീതി പരത്തി രാത്രി സഞ്ചാരിയായ അജ്ഞാതൻ; ചുവരിൽ ബ്ലാക്ക് മാൻ എന്ന് എഴുതുന്നു