military-pensioners-ngar-coil-

പ്രതിരോധ പെൻഷൻകാർക്കുള്ള സ്പർഷ് സേവന കേന്ദ്രം നാഗർകോവിലിൽ ഉദ്ഘാടനം ചെയ്തു

ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിന്റെ സ്പർഷ് സേവന കേന്ദ്രം
ഇന്ന് (ജൂലൈ 28) നാഗർകോവിലിലെ കോട്ടാറിൽ പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ശ്രീ. ടി.ജയശീലൻ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കന്യാകുമാരി ജില്ലയിലെയും സമീപ ജില്ലകളായ തിരുനെൽവേലി, തൂത്തുക്കുടി എന്നിവിടങ്ങളിലെയും പ്രതിരോധ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഈ കേന്ദ്രത്തിൽ നിന്നും സേവനം ലഭിക്കും. സ്പർഷുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഈ സേവന കേന്ദ്രം മുഖേനെ പരിഹരിക്കാവുന്നതാണ്.

സ്പർഷ് ഔട്ട്‌റീച്ച് പ്രോഗ്രാമിൽ പങ്കെടുത്ത് പരാതികൾ പരിഹരിച്ച നാല് ഡിഫൻസ് പെൻഷൻകാർക്കായി 28.28 ലക്ഷം രൂപയുടെ ചെക്കുകൾ ശ്രീ.ജയശീലൻ കൈമാറി. മറ്റ് ജില്ലകളിലും കൂടുതൽ സ്പർശ് സേവന കേന്ദ്രങ്ങൾ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടിലെ രണ്ടാമത്തെ സർവീസ് സെന്ററാണിത്, ആദ്യത്തേത് തിരുച്ചിറപ്പള്ളിയിലാണ്.

തിരുവനന്തപുരം ഏരിയ അക്കൗണ്ട്സ് ഓഫീസിലെ അസിസ്റ്റൻ്റ് കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് ശ്രീ.നാരായണ പ്രസാദ്, മുതിർന്ന ഉദ്യോഗസ്ഥർ, നാഗർകോവിൽ സൈനിക് വെൽഫെയർ ബോർഡ് അസി.ഡയറക്ടർ ശ്രീ.എം.ശ്രീനിവാസൻ, പ്രതിരോധ പെൻഷൻകാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

delhi-college-students-death-beat Previous post വിവാഹത്തിനു വിസമ്മതിച്ചിന്റെ പേരിൽ കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി
crime-thadiyandavide-nazeer-attack Next post തീവ്രവാദപ്രവർത്തനങ്ങളിലേക്ക് നയിച്ചു; തടിയന്റവിട നസീറിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി