‘കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കണം’: മുഖ്യമന്ത്രി

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാർ ഓഫീസുകളിൽ നീതിപൂർവ്വവും സുതാര്യവും വേഗത്തിലും നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെ അതാത് വകുപ്പ് മേധാവികൾക്ക് ചുമതല നൽകി. സെക്രട്ടേറിയറ്റിൽ വകുപ്പ് സെക്രട്ടറിമാർ വിലയിരുത്തണം. സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനാണ് ചുമതല. വകുപ്പ് മേധാവിമാരും മന്ത്രിമാരും പ്രവർത്തനം കാര്യക്ഷമമാക്കണം, മന്ത്രിസഭ ഇത് വിലയിരുത്തും. ഫയലുകൾ യാന്ത്രികമായി തീർപ്പാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പെൻറിംഗ് ഫയലുകളും പുതിയ ഫയലുകളും ഓരോ മാസവും കണക്കെടുക്കണം. കോടതി വിധികൾ സമയബന്ധിതമായി നടപ്പാക്കണം, കേസ് നടത്തിപ്പിലെ പോരായ്മയോ വക്കീലിന്റെ പിടിപ്പുകേടോ ശ്രദ്ധയിൽപെട്ടാൽ വകുപ്പ് സെക്രട്ടറിമാർ അഡ്വകേറ്റ് ജനറലിനെ അറിയിക്കണം. തസ്തിക പുനക്രമീകരണം നടപ്പാക്കും, സർക്കാർ ജീവനക്കാരുടെ എണ്ണം കുറക്കൽ ലക്ഷ്യമല്ല.ജനങ്ങൾ സർക്കാർ ഉദ്യോഗസ്ഥരെ തേടി എത്തലല്ല, സേവനങ്ങളുമായി ജനങ്ങളിലേക്ക് എത്തുകയാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous post യുവമോർച്ചയുടെ സെക്രട്രിയേറ്റ് മാർച്ചിൽ സംഘർഷം
Next post എ​സ്എ​സ്എ​ൽ​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ ശതമാനത്തിൽ നേരിയ കുറവ്