malayalam.latestfilmnews-vinayakan

ഇന്നേവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും ഹോട്ടും സുന്ദരനുമായ പുരുഷനാണ് വിനായകന്‍ അത്രക്ക് യൂണീക്കാണ് അദ്ദേഹം രജീഷ വിജയന്‍

ഒരു ഗോഡ് ഫാദറിന്റെയും സഹായമില്ലാതെ മലയാളത്തില്‍ ഉയര്‍ന്നു വന്ന നായിക നടിയാണ് രജീഷ് വിജയന്‍. ശക്തമായ അഭിപ്രായമുള്ള വ്യക്തിത്വം.ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ മലയാള പ്രേക്ഷകരുടെ പ്രീയങ്കരിയായി തീര്‍ന്ന നടി.ശക്തരായ സ്ത്രീ പക്ഷ കഥാപത്രങ്ങള്‍ക്കായി രജിഷ വിജയന്‍ പലപ്പോഴും തിരഞ്ഞെടുക്കപ്പെട്ടു എന്നത് തന്നെ അവരുടെ കരിയറിന് വല്യ ഒരു തിളക്കമാണ്. ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടിയ താരം. ജൂണ്‍, ഒരു സിനിമാക്കാരന്‍, ഫൈനല്‍സ്, ജോര്‍ജേട്ടന്‍സ് പൂരം, കീടം അങ്ങനെ മികച്ച ഒരു കൂട്ടം മലയാള സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു ഇപ്പോള്‍ മലയാളവും വിട്ടു തമിഴ് തെലുങ്ക് ചിത്രങ്ങളുടെ ഭാഗമാണ് രജീഷ്, ജയ് ഭീം കര്‍ണന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം രജീഷ് ചെയ്തു.

ഇപ്പോള്‍ ഒരഭിമുഖത്തില്‍ നടനായ വിനായകനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആണ് വൈറല്‍ ആയിരിക്കുന്നത്. വളരെ വ്യത്യസ്തമായ സ്വഭാവ പ്രകടനങ്ങള്‍ക്കും അഭിപ്രായ പ്രകടങ്ങള്‍ക്കും പലപ്പോഴും വിമര്‍ശന വിധേയനാകുന്ന താരമാണ് വിനായകന്‍. പക്ഷെ അദ്ദേഹം ഒരു അസാമാന്യ നടനാണ് എന്നത് നമുക്ക് കാണാതിരിക്കാന്‍ ആവില്ല. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരനായ പുരുഷന്‍ ആണ് വിനായകന്‍ എന്ന് രജിഷ വിജയന്‍ മുന്‍പ് പറഞ്ഞിരുന്നു. തനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ് അദ്ദേഹത്തിന്റെ സംസാര രീതി തനിക്ക് വലിയ ഇഷ്ടമാണ് അതൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട് എന്നും താന്‍ സംസാരിക്കുന്നത് അദ്ദേഹം വളരെ ശ്രദ്ധയോടെ കേട്ടിരിക്കാറുണ്ട് എന്നും രജിഷ പറയുന്നു. എന്നാല്‍ അങ്ങനെ എല്ലാവരും പറയുന്ന കാര്യങ്ങള്‍ ഒന്നും അദ്ദേഹം ചെവിക്കൊള്ളാറില്ല എന്നാണ് രജിഷ പറയുന്നത്.

ഷൂട്ടിംഗ് സെറ്റിലോ മറ്റോ എല്ലാവരും ഒന്നിച്ചു ഫോട്ടോ എടുക്കുമ്പോളൊന്നും വിനായകന്‍ അതില്‍ ഭാഗമാകാറില്ല. അത്തരം അവസരങ്ങളില്‍ താന്‍ പലപ്പോഴും ഒന്ന് കേറി നില്‍ക്ക് ചേട്ടാ എന്ന് പറഞ്ഞാല്‍ ഒന്ന് നോക്കിയിട്ടു ആ എന്നാല്‍ നോക്കാം എന്ന് പറയുന്ന പ്രകൃതമാണ്. കാണുന്നപോലെ അല്ല, വളരെ സ്വീറ്റ് ആണ് ആള്‍. മനസ്സ് തുര്‍ന്ന് സംസാരിക്കുകയാണ് എങ്കില്‍ അദ്ദേഹം ശ്രദ്ധയോടെ കേട്ടിരിക്കും. അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയപ്പോള്‍ കൂടുതലും ചര്‍ച്ച ചെയ്തത് അദ്ദേഹത്തിന്റെ നിറമായിരുന്നു. അതല്ല നമ്മള്‍ ചര്‍ച്ചചെയ്യേണ്ടത്. അയാളുടെ പ്രതിഭ കൊണ്ടാണ് അയാള്‍ക്ക് പുരസ്‌ക്കാരം കിട്ടിയത്. അപ്പോള്‍ അതാണ് ചര്‍ച്ചാ വിഷയം ആകേണ്ടത്. പക്ഷേ അദ്ദേഹത്തിനെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് കാണാന്‍ വളരെ സുന്ദരനായ വളരെ ഹോട്ടായ ഒരു വ്യക്തിയാണ് എന്നാണു രജിഷ വിജയന്‍ പറയുന്നത്.

Leave a Reply

Your email address will not be published.

crime-anchu-thengu-murder Previous post നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍
ak.saseendran-forest-minister-muttil-maram-muri-case Next post വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഡിഎൻഎ പരിശോധന: മന്ത്രി എകെ ശശീന്ദ്രൻ