
പവൻ കല്യാണിനെ ‘ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ട്വീറ്റ്; ഉർവശി റൗട്ടേലയ്ക്ക് ട്രോൾ
തെലുങ്ക് താരവും ജനസേന പാർട്ടി സ്ഥാപകനുമായ പവൻ കല്യാണിനെ ‘ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്ത നടി ഉർവശി റൗട്ടേലയ്ക്ക് ട്രോൾമഴ. ഇന്നു തിയറ്ററുകളിൽ റിലീസായ ‘ബ്രോ ദി അവതാർ’ എന്ന ചിത്രത്തിൽ പവൻ കല്യാണിനൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നറിച്ചുള്ള ട്വീറ്റിലാണ് അദ്ദേഹത്തെ ‘ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചത്.
ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ, പവൻ കല്യാണിനും ചിത്രത്തിലെ മറ്റൊരു താരം സായ് ധരം തേജിനും ഒപ്പം നിൽക്കുന്ന ചിത്രവും ഉർവശി റൗട്ടേല ട്വീറ്റിനൊപ്പം പങ്കുവച്ചിരുന്നു. ട്വീറ്റിനു താഴെ നിരവധിപേരാണ് ഉർവശി റൗട്ടേലയെ ട്രോളി കമന്റ് ചെയ്തിരിക്കുന്നത്.