sabha-tv-niyamasabha-mla-minsters-speaker

സഭാ ടിവിയുടെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി നിയമസഭ

കേരളാ നിയമസഭാ നടപടികൾ സംപ്രേഷണം ചെയ്യുന്ന സഭാ ടിവിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ഉപയോഗിക്കാൻ മാനദണ്ഡങ്ങളുമായി നിയമസഭ. ജനപ്രതിനിധികളെയോ നിയമസഭയെയോ സർക്കാരിനെയോ അവഹേളിക്കുന്ന തരത്തിലോ മറ്റുവിധത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ സഭയുമായി ബന്ധപ്പെട്ട വിഡിയോകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമസഭാ സെക്രട്ടറിയുടെ നിർദേശം.

സഭാ ടിവിയുടെ കണ്ടന്റ് സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളും തമ്പ് നെയിലുകളും ഒഴിവാക്കണം. സഭാ ടിവിയുടെ ലോഗോയും വാട്ടർമാർക്കും വ്യക്തമാകുന്ന വിധത്തിൽ വിഡിയോ അപ്ലോഡ് ചെയ്യണം. സഭാ ടിവിയുടെ വാട്ടർമാർക്കും ലോഗോയും പ്രേഷകർക്കു കാണാൻ കഴിയുന്ന തരത്തിൽ വിഡിയോയുടെ ആദ്യാവസാനം കാണിക്കണം. സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്ന സഭാ ടിവിയുടെ വിഡിയോകൾക്ക് എഡിറ്റോറിയൽ കണ്ടന്റ് ഉണ്ടായിരിക്കണം. സഭാ നടപടികളുമായി ബന്ധപ്പെട്ട വിഡിയോകളുടെ ചെറിയഭാഗം കട്ടു ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അപ്ലോഡ് ചെയ്യരുത്. സഭാ ടിവിയുടെ ദൃശ്യങ്ങൾ ഉപയോഗിക്കുമ്പോൾ കടപ്പാട് രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published.

veena-george-alappuzha-medical-seat-issue Previous post ആലപ്പുഴ മെഡിക്കല്‍ കോളേജിന് സീറ്റ് നഷ്ടപ്പെടില്ല: മന്ത്രി വീണാ ജോര്‍ജ്
seema-anju-pakisthan-china-india Next post അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ; ഇത്തവണ ചൈനീസ് യുവതി, എത്തിയത് പാകിസ്ഥാനില്‍